‘സെക്സ്’-ജനറേഷന്‍

6094740_watching_movie_xlarge

“അളിയാ! പടം എങ്ങനെ ഉണ്ട്?”

“സീനാണ് ബഡീ! ഫഹദും ഹണി റോസും കൂടിയുള്ള ഒരു സീന്‍ ഉണ്ട്. കണ്ടു കിറുങ്ങിയടിച്ചിരുന്നുപോയി. പക്ഷേ മൊത്തത്തിലുള്ള കളി കാണിച്ചില്ല. എന്നാലും ഒരുമാതിരി എല്ലാം കണ്ടു. പടം മിസ്സ്‌ ചെയ്യണ്ടാട്ടാ…!”

ഇക്കഴിഞ്ഞ 4-5 മാസങ്ങള്‍ക്ക് മുമ്പിറങ്ങിയ ഒരു മലയാളം പടം കണ്ടിറങ്ങിയ ഞാന്‍ ബസ്സ് കാത്ത് കൊച്ചിയിലെ പത്മാ തിയറ്ററിന്റെ മുന്നിലെ ബസ്സ് സ്റ്റോപ്പില്‍ നിന്നപ്പോള്‍ കേട്ട ഒരു ഫോണ്‍ സംഭാഷണം ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. കണ്ടാല്‍ 12 -14 വയസ്സ് മാത്രംപ്രായം തോന്നിക്കുന്ന ഒരു മുടുക്കനായ പയ്യന്റെ, അല്ല കൊച്ചിന്റെ വായില്‍ നിന്നും പൊട്ടിമുളച്ചതാണ് രണ്ടാമത് പറഞ്ഞിരിക്കുന്ന ഡയലോഗ്. പയ്യന്‍ പറഞ്ഞതെന്തയാലും 100 ശതമാനം ശരിതന്നെയാണ്. ഹണി റോസിനെ പോലെ തൊലിവെളുപ്പും ഗ്ലാമറുമുള്ള ഒരു നടി ഇത്രയും സെക്സി ആയി സെക്സ് ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന സ്ഥിതിയില്‍ പെട്ടന്ന് മൂഡ്‌ കളയുന്ന രീതിയില്‍ നായകന് സ്വന്തം ഭാര്യയില്‍ നിന്നും കോള്‍ ലഭിക്കുന്ന സിനിമയിലെ തന്നെ ഭീമമായ ആ രംഗം കണ്ടിട്ട് എനിക്കും ദേഷ്യം വന്നായിരുന്നു. ന്യൂ-ജനറേഷന്‍ തരങ്കമാണല്ലോ ഇപ്പോള്‍ എല്ലായിടത്തും. നായകനും നായികയും തമ്മില്‍ മിനിമം ഒരു ലിപ്പ് ലോക്കെങ്കിലും പ്രതീക്ഷിക്കാവുന്ന പടങ്ങളെ ആണല്ലോ ഈ ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന് പിള്ളേര് പേരിട്ടിരിക്കുന്നത്. പക്ഷേ എന്റെ അഭിപ്രായത്തില്‍ ഈ ‘പുതിയ’ ജനറേഷന്‍ പടങ്ങളൊക്കെ യാഥാര്‍ത്ഥ്യത്തില്‍ പണ്ട് നമ്മള്‍ കണ്ടിരുന്ന പടങ്ങളില്‍ നിന്നും എന്തെങ്കിലും വ്യത്യസ്തത പുലര്‍ത്തുന്നുണ്ടോ? പണ്ടൊക്കെ സെക്സ് സംബന്ധമായ സാഹചര്യങ്ങള്‍ സിനിമകളില്‍ വരുമ്പോള്‍ എങ്ങനെ പോയാലും നായകന്‍ നായികയുടെ അടുക്കലേക്കെത്തുമ്പോഴോ ബലാല്‍സംഗം ചെയ്യാന്‍ വരുന്ന വില്ലന്‍ നായികയെ നോക്കിയൊന്ന് കണ്ണുരുട്ടി നോക്കിക്കഴിയുമ്പോഴോ, പിന്നെ സ്ക്രീനില്‍ തെളിഞ്ഞുവരുന്ന വിളിക്കിലോ പാവയിലോ നില്‍ക്കും ‘കളികള്‍’. എന്നാല്‍ ഇന്ന് അതില്‍ നിന്നും വിപിന്നമായി സെക്സ് എന്ന വികാരത്തിനെ എത്ര ‘നന്നായി’ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കാമോ, അതിന്റെ അങ്ങേയറ്റത് പിടിച്ചുകൊണ്ടാണ് ഓരോ ‘പുതിയ’ പടങ്ങളും ഇറങ്ങുന്നത്.

2 മാസം മുമ്പ് എന്റെ ഒരു അടുത്ത ബന്ധുവിന്റെ വീട്ടില്‍ ഒരു ചെറിയ പരുപാടി ഉണ്ടായിരുന്നു. പരുപാടിയൊക്കെ കഴിഞ്ഞ് വൈകുന്നേരംഎല്ലാവരും കൂടി ഒത്തുകൂടി വെറുതെ ഇരുന്നപ്പോള്‍ കൂടെ ഉണ്ടായിരുന്ന കിടുങ്ങുമണികള്‍ക്ക് അവരിലെ കഴിവുകള്‍ പ്രകടമാക്കുവാന്‍ വേണ്ടി ഇരുപതോളം പേരുണ്ടായിരുന്ന ഞങ്ങള്‍ ചെറിയൊരു വേദി ഒരുക്കിക്കൊടുത്തു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഏറ്റവും ഇളിയ കിടുങ്ങുമണി തന്നെ പരുപാടി തുടങ്ങി വെച്ചു. മിമിക്രിയാണ് അവതരിപ്പിക്കാന്‍ പോകുന്നതെന്നറിഞ്ഞിട്ടും ആരും തന്നെ അവനെ വലിയ വിലകല്‍പ്പിക്കാതെ വേദിക്ക്‌ മുന്നില്‍ നോക്കിയിരുന്നു.

“മോളേ ഷക്കീലേ! നിന്റെ ബ്ലൗസ്സ് കിട്ടിയിരുന്നെങ്കില്‍ 3 കിലോ അരിമേടിക്കാമായിരുന്നു”

ഇത് കേട്ടപാടെ വേദിക്ക്‌ മുന്നിലിരുന്ന സദസ്സ് പൊട്ടിച്ചിരിയോടെ കൈകളടിക്കാന്‍ തുടങ്ങി. ഷക്കീല ഒരു മാദകറാണി ആയിരുന്നു എന്ന കാര്യം ഞാനും എന്റെയും തൊട്ടടുത്തിരുന്ന വല്ലിച്ഛന്മാരും കുറച്ച് സെക്കന്റ്‌ നേരത്തേക്ക് അവന്റെ ജയന് മുന്നില്‍ അടിയറവ് വെക്കേണ്ടതായി വന്നു. “എന്റമ്മേ! ഈ ചെക്കന്‍ ഇപ്പോഴേ ‘മറ്റേത്‌’ കണ്ടുതുടങ്ങിയാ??”, 8 വയസ്സ് മാത്രം പ്രായമുള്ള ആ തടിയനായ കുഞ്ഞനിയന്റെ പെട്ടന്നുള്ള കടന്നാക്രമണം എന്നില്‍ നിന്നുയര്‍ത്തിയ ഒരൊറ്റ ചോദ്യം ഇതായിരുന്നു. ഇത്തിരിക്കോളമുള്ള ആ ചെറുക്കനോട് സംഭവം നേരിട്ട് ചോദിക്കാനുള്ള സാഹചര്യം എനിക്ക് പിന്നീടു ഉണ്ടായിട്ടില്ല, അല്ല, ഞാന്‍ ഉണ്ടാക്കിയട്ടില്ല എന്ന് പറയുന്നതായിരിക്കും സത്യം.

സണ്ണി ലിയോണ്‍, കയ്ടെന്‍ ക്രോസ്സ് തുടങ്ങിയ ചില പോര്‍ണ് സ്റ്റാറുകളുടെ പേരുകള്‍ പോലും എനിക്ക് എന്റെ സ്കൂള്‍ ജീവിതത്തിനിടക്ക് എല്‍.പി. സെക്ഷനില്‍ പഠിച്ചിരുന്ന കിടുങ്ങു മണികളില്‍ നിന്നും കേള്‍ക്കണ്ടാതായി വന്നിട്ടുണ്ട്. പിള്ളേരുടെ വ്യര്‍ഥമായ ചിന്തകളുടെ പുരോഗമനത്തിന് ഒരു പരിധി വരെ ന്യൂ-ജനറേഷന്‍ ടാഗില്‍ ഇറക്കുന്ന പടങ്ങള്‍ കാരണമാകുന്നു എന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ട്രിവാണ്ട്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ റേറ്റട് പടങ്ങള്‍ ഇതിനുദാഹരണമാണ്. ഇളം മനസ്സില്‍ എപ്പോഴും കള്ളങ്ങള്‍ കുറവും ചോദ്യങ്ങള്‍ കൂടുതലുമായിരിക്കും. ഇത് പോലെയുള്ള പടങ്ങള്‍ സ്വന്തം അപ്പന്റെയും അമ്മയുടെയും ഒപ്പമിരുന്നു കാണുന്ന ഒരു കൊച്ചുപയ്യന്‍റെ മനസ്സില്‍ അതില്‍ നിന്നും ലഭ്യമാകുന്ന ആകര്‍ഷയോഗ്യമായ മസാല-സംഭാഷണങ്ങളും സീനുകളും കൊണ്ട് അതിലെ തന്നെ കഥാപാത്രങ്ങള്‍ എന്താണുദ്ദേശിക്കുന്നതെന്നത് എന്ത് തന്നെ ആയാലും ഒരു ചോദ്യചിഹ്നം മാത്രമായിരിക്കും. ഇനി അഥവാ അപ്പന്റെയടുത്തു ചോദിച്ചു എന്ന് തന്നെ ഇരിക്കട്ടെ, പക്ഷേ അതിലെത്ര അപ്പന്മാര് പടത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ബ-ബ-ബ-ബ ഇല്ലാതെ സ്വന്തം മുലകുടി മാറാത്ത മോനോ മോള്ക്കോ പറഞ്ഞു കൊടുക്കും? കള്ളം പറഞ്ഞു പിള്ളേരേ പറ്റിച്ചു എന്ന് തന്നെ ഇരിക്കട്ടെ, അവിടെയും മൊത്തത്തിലുള്ള അനുപാതം എടുക്കുമ്പോള്‍ പിള്ളേരുടെ ചോദ്യങ്ങള്‍ക്ക് തന്നെയാണ് എങ്ങനയൊക്കെ നോക്കിയാലും മുന്‍‌തൂക്കം.

ഇതിനെല്ലാം ഒരു പോംവഴി കാണേണ്ടിയിരിക്കുന്നു. സാമാന്യം ബോധമുള്ള ഏതൊരാള്‍ക്കും ഇങ്ങനെയുള്ള ‘സ്വയംഭോഗ സംസ്കാരത്തിനു തുല്യമായ വിക്രിയകള്‍’ തടയാനും അത് വളര്‍ന്നു വരുന്ന കുട്ടികളില്‍ കുത്തിവെക്കപ്പെടാതിരിക്കുവാനുള്ള വഴികളും വളരെ ‘ചെറിയ’ രീതിയിലൊന്ന് ആലോചിച്ചാല്‍ കണ്ടെത്താവുന്നതേയുള്ളൂ. ഇതിനെല്ലാമുള്ള കാരണങ്ങള്‍ പലതാകുമ്പോഴും ‘സെക്സ്’-ജനറേഷന്‍ പടങ്ങള്‍ ഇനിയും ഇവിടെ പണം വാരുകയും വിജയിക്കുകയും ചെയ്യും. അല്ലേ? അങ്ങനെ തന്നെയല്ലേ ഞാന്‍ ഈ ‘പുതിയ’-പടങ്ങളെ വിളിക്കേണ്ടത്?

കുറിപ്പ്: പോര്‍ണ് വീഡിയോകള്‍ കാണാനും കേക്കാനും ഒരു പ്രായപരിധി ഉണ്ട്. അത് കൊണ്ടാണ് 18 വയസ്സ് തികയാത്തവര്‍ അത് കാണരുത് എന്ന് ‘കളികള്‍’ തുടങ്ങുന്നതിനു മുമ്പ് പറയുന്നത്. ഒരു കുട്ടി അമ്മയുടെ ഉദരത്തില്‍ 10 മാസം കിടന്ന്, പിന്നീട് പുറം ലോകം കാണുന്നത് വരെയുള്ള കാര്യങ്ങള്‍ക്കു തുടക്കം കുറിക്കുന്നത് ഭോഗം എന്ന ഒരൊറ്റ പ്രക്രിയയിലൂടെയാണ്. ഇത് മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല, ഇക്കണ്ട ലോകത്തെ ജന്തുക്കളില്‍ മുഴുവനും ഒരേ രീതിയില്‍ തന്നെയാണ് പ്രാവര്‍ത്തികമാകുന്നത്. അതിനാല്‍ തന്നെ ഇത്തരമൊരു പ്രക്രിയയ്ക്ക് അതിന്‍റേതായ പ്രാധാന്യം മനുഷ്യ ശരീരത്തിലുണ്ട്. അതിങ്ങനെ വ്യക്തിപരവും വാണിജ്യപരമായ താല്പര്യങ്ങള്‍ക്കായി ബലി കഴിക്കേണ്ട ഒന്നാക്കരുതെന്ന് അഹങ്കാരത്തോടെ തന്നെ ഇവിടെ പറഞ്ഞു കൊള്ളട്ടെ.

-രാഹുല്‍

7 മിനിറ്റുകള്‍

“രാഹുല്‍ അശോക്‌! താങ്കളെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. ഒരുപക്ഷേ ഇനിയും ഞാന്‍ ഇത് പറയാതിരുന്നാല്‍ എനിക്ക് താങ്കളെ നഷ്ടപ്പെട്ടു പോകുമോ എന്നൊരു ചെറിയ  ഭയം എന്റെയുള്ളില്‍ നിലനില്‍ക്കുന്നത് കൊണ്ടായിരിക്കാം, എനിക്കിത് ഈ നട്ടപ്പാതിരാക്ക് തന്നെ വെളിപ്പെടുത്തുവാന്‍ തോന്നിയത്”

ആ പാതിരാത്രി എനിക്ക് വന്ന കോള്‍ ഇത്രയും കോളിളക്കം എന്റെ ഉള്ളില്‍ സൃഷ്ടിക്കും എന്ന് അന്നേ വരെ ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇതെന്നാലും….? ഛെ…! പണ്ടാരം. കേട്ട പാതി തന്നെ ആസകലം രോമാഞ്ചം വന്ന് ഞാന്‍ എവിടെയൊക്കെയോ കറങ്ങി തിരിഞ്ഞു സ്വബോധത്തില്‍ എത്തിയപ്പോള്‍ 2 മിനിറ്റ് കഴിഞ്ഞിരുന്നു. ലവളെന്നാലും മുഖത്തടിച്ച പോലെ എന്നോടിത് പറഞ്ഞൂല്ലോ! എഞ്ഞാ ചങ്കൂറ്റം ആ പൂച്ചക്കണ്ണിക്കു?!

“മോളേ…! സത്യം പറഞ്ഞോ. നീ ചുമ്മാ ആളെ വടിയാക്കുവാന്‍ ഉള്ള പരുപാടിയല്ലേ? പോടീ പോടീ! വല്ല കൊച്ചു പയ്യങ്ങളോട് പോയി കളി”, ഞാന്‍ പറഞ്ഞു.

“എടോ! താനല്ലേ ഈ രാഹുല്‍ അശോക്‌?”, അവള്‍ ഇമ്മിണി കാര്യായിട്ട് തന്നെ ചോദിച്ചു.

“ആണോ?! അത്…! അല്ലേ…? അതേല്ലോ! ഞാന്‍ തന്നെ ആണ് രാഹുല്‍ അശോക്‌”, ഇച്ചിരി സംശയഭാവത്തോടെ ഞാനും അങ്ങ് പ്രതികരിച്ചു.

“എന്നാല്‍ ഞാന്‍ നിന്നോട് തന്നെ ആണ് പറയുന്നത്! നിന്നെ എനിക്കൊരുപാട് ഇഷ്ടമാണ്, Dude. എനിക്ക് നീയില്ലാത്ത ജീവിക്കാന്‍ പറ്റില്ലാടാ.”, ആ പൂച്ചക്കണ്ണി ആഞ്ഞടിച്ചു.

“എന്റമ്മോ! നീ ചുമ്മാ കളിപ്പിക്കല്ലേ, കൊച്ചേ. ചേട്ടന്‍ ഇതൊക്കെ കുറേ കണ്ടിട്ടുള്ളതാണ്. മോളൂട്ടി വേഗം സ്ഥലം വിട്ടോ..”, എനിക്കും ഏതാണ്ടൊക്കെ പോലെ തോന്നിത്തുടങ്ങിയത് കൊണ്ട് ഞാന്‍ അവളെ വേഗം ഒഴിവാക്കി വിടുവാനാണ് ശ്രമിച്ചത്‌.

“WTF, Man? ചുമ്മാ എന്റെ 5 മിനിറ്റ് നശിപ്പിച്ചു! താനൊക്കെ എന്ത് മനുഷ്യനാടോ? ഒരു പെണ്ണ് നട്ടപ്പാതിരക്കു വിളിച്ച് ഇങ്ങനയൊക്കെ തരം താഴ്ന്നു സംസാരിച്ചിട്ടു പോലും…..? You know what **** is…? *തെറി വിളി*

“എന്തെടെ, പൂ** ***ളെ! ആണുങ്ങളോട് കളിക്കാന്‍ നിക്കല്ലെട്ട. നീ ‘വെ’വരം അറിയും. നേരിട്ട് വാടീ, പുല്ലേ!”

“__________________________________________________________”

“_______കു—_________________    _____****_________________!”

1 മിനിറ്റ് 20 സെക്കന്റ്‌ കഴിഞ്ഞ്:

“The number you’re dialing is currently switched off. Please try again later….!”

“താങ്കള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുവാന്. ദയവായി അല്‍പ്പം നേരം കഴിഞ്ഞ് വിളിക്കുക”

*BEEPS*   *BEEPS*  *BEEPS* *BEEPS* *BEEPS*

കുറിപ്പ്: ഇത്തരം ഒരു എത്തും പിടിയും ഇല്ലാത്ത ‘കഥ’ നിങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ഞാന്‍ പ്രത്യേകിച്ചൊന്നും ഉദ്ദേശിക്കുന്നില്ലെന്ന് വളരെ താഴ്മയായി പറയുന്നു. ‘ന്യൂ ജനറേഷന്‍’ പടങ്ങള്‍ക്ക് പിന്നാലെ പായുന്ന ഒരു സാധാരണ മലയാളിക്ക് ഇതൊക്കെ എന്ത്. അങ്ങനയൊക്കെ തന്നെ അല്ലേ നിങ്ങള്‍ക്കും?

സത്യം പറഞ്ഞാല്‍ മുന്‍പ് പലരും ആണ്‍-പെണ്‍ ഭേദനം ഇല്ലാതെ പറയാന്‍ മടിച്ചിരുന്ന എല്ലാ കാര്യങ്ങളും ഇപ്പോള്‍ ഒരു പടത്തിലൂടെ തുറന്നടിക്കുന്നു. കാലം പോയ പോക്കില്‍ ഇത്തരം ബാലിശമായ ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പടങ്ങള്‍ ഇറക്കുമ്പോള്‍ അത് ഹിറ്റ്‌ ആകുന്നു. പിന്നീടങ്ങോട്ട് അത്തരം ചിത്രങ്ങളുടെ ചാകരയാണ്! ചാകര…