വിശ്വാസങ്ങളും അര്‍ത്ഥങ്ങളും

“ശുക്രന്‍ വന്നു മൂലത്തില്‍ പിണഞ്ഞിരിക്കുവാന്. സര്‍പ്പശാപവും കാണുന്നുണ്ട്. ഇങ്ങനെ പോയാല്‍ താങ്കള്‍ അധികം വൈകാതെ തന്നെ ഈ ലോകം വെടിയുന്നതയിരിക്കും എന്നത് സത്യം”, കഴുത്തില്‍ കുമിഞ്ഞു കൂടിക്കിടക്കുന്ന മാലകളും ശരീരമാസകലം ഭസ്മവും ചന്ദനവും തൂകിയ ആ മാന്യന്‍ തന്റെ മുന്നിലെ ചതുരംഗക്കളത്തിനു തുല്യമായ ബോര്‍ഡിനു മുകളിലെ ‘മുത്തുകളുടെ’ സ്ഥാനം നോക്കിക്കൊണ്ട്‌ പയ്യനോട്  പറഞ്ഞു.

“പ്രശ്നം ഗുരുതരമാണപ്പോള്‍, അല്ലേ ജ്യോത്സരേ?”, തീര്‍ത്തും പേടിയോടുകൂടിയ മുഖഭാവത്തോടെ പയ്യന്‍ ചോദിച്ചു.

“അതെ!  പ്രശ്നപരിഹാരത്തിനു വേണ്ട ക്രിയകള്‍ എത്രയും പെട്ടന്ന്‍ ചെയ്തില്ലെങ്കില്‍ കുടുംബം മൊത്തത്തോടെ മുടിയും. സകല പിതാമഹന്മാരും നിങ്ങളാല്‍ മുടിക്കപ്പെടും. നാളെയുടെ രാത്രികളില്‍ നിങ്ങള്‍ അങ്ങുമിങ്ങുമില്ലാതെ എന്തെന്നറിയാതെ എവിടെയൊക്കെയോ അലയും”, തന്റെ രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തി എന്തൊക്കെയോ ആ പയ്യന് മുന്നില്‍ നടക്കുന്നു എന്ന രൂപേണ മാന്യന്‍ പറഞ്ഞു.

“പ്രശ്നപരിഹാരം?”, പയ്യന്‍ തന്റെ തല മാന്യന്റെ കാല്‍പ്പാദങ്ങളില്‍ അര്‍പ്പിച്ചുകൊണ്ട് തന്നിലെ പേടിയെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ചോദിച്ചു.

“ഉം…! ഇനി വരുന്ന 40… അല്ല 48 ദിവസം വൃതമെടുക്കണം. എല്ലാ ദിവസവും രാവിലെയും വൈകീട്ടും കൃഷ്ണന്റെ അമ്പലത്തിനു ചുറ്റും 8 തവണ വലം വെക്കണം. ഭണ്ടാരപ്പെട്ടിയില്‍ 500 രൂപയില്‍ കവിയാതെ നേര്‍ച്ച അര്‍പ്പിക്കണം. കാമാസക്തി അശുദ്ധം തന്നെ. യാത്രകള്‍ക്ക് പോകുമ്പോള്‍ ബസ്സില്‍ തന്നെ സഞ്ചരിക്കുക. വീടിന്‍റെ 4 മൂലകളും വൃത്തിയാക്കി ഞാന്‍ തരുന്ന ഏലസ്സ് 4 അടിയോളം മണ്ണ് കുഴിച്ച് കുഴിച്ചിടുക. ആരോടും വൈരാഗ്യം പുലര്‍ത്തരുത്…. തല്‍ക്കാലം… തല്ക്കാലം ഇത്രയും മതി. ബാക്കി കാര്യങ്ങള്‍ ഞാന്‍ വഴിയെ പറയാം. ഇപ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും യാതൊരു മാറ്റവും വരുത്താതെ 48 ദിവസം ചെയ്താല്‍ താങ്കളുടെ ജീവിതം സുരക്ഷിതമായിരിക്കും. ഇനി അങ്ങനെ അല്ല എന്നുണ്ടെങ്കില്‍……”

കയ്യിലിരുന്ന 4൦൦൦ രൂപയുടെ ചെക്ക് മാന്യനു കൈമാറി പയ്യന്‍ ഒരു ക്ലാസ്സിക്കല്‍ ഇല്ലത്തിനു സമാനമായ ആ മാളികയില്‍ നിന്നും ചെറിയ പ്രതീക്ഷയോടെ വീട്ടിലേക്കു നടന്നു.

പിറ്റേന്ന് രാവിലെ 4 മണിക്ക് തന്നെ എഴുന്നേറ്റു നമ്മുടെ പയ്യന്‍. പല്ലുതേപ്പും കുളിയും കഴിഞ്ഞ് നേരെ കൃഷ്ണന്റെ അമ്പലത്തിലേക്ക്….

‘പാദരക്ഷകള്‍ പുറത്തിടുക’

അമ്പലത്തിനു മുന്നില്‍ വെച്ചിരിക്കുന്ന ആ ബോര്‍ഡിന് മുന്നില്‍ തന്നെ തന്റെ പാദരക്ഷകള്‍ ഇട്ടുകൊണ്ട്‌ പയ്യന്‍ അമ്പലത്തിനുള്ളിലേക്ക് കയറി. അവിടെ തുടങ്ങുന്നു മനുഷ്യര്‍ തന്നെ ഉണ്ടാക്കിയ വ്യര്‍ഥമായ ആചാരങ്ങളും അനിഷ്ടാനങ്ങളും… മാന്യന്‍ പറഞ്ഞ പോലെ അമ്പലത്തിനു ചുറ്റും വലം വെക്കുകയും തന്നാല്‍ കഴിയുന്നതിലുമധികം ‘മണി’ നേര്‍ച്ചയ്ക്കായി ഇടുകയും ചെയ്തു. ഇതെല്ലം കഴിഞ്ഞ് അമ്പലത്തില്‍ നിന്നും പ്രസാദവും വാങ്ങി വീട്ടിലേക്ക്….

ഇതാണ് കളി!! വമ്പന്‍ കളികള്‍. പയ്യന്‍ തന്റെ 48 ദിവസത്തെ പൂജാകര്‍മ്മങ്ങള്‍ക്ക് ശേഷം ഇപ്പോഴും ജീവിച്ചിരിക്കുന്നു. അതും തീര്‍ത്തും സന്തുഷ്ടത നിറഞ്ഞ തന്റെ കുടുംബത്തോടൊപ്പം. പാമ്പ് കടിയേറ്റും വണ്ടി കയറിയും ചാവതിരിക്കാനുള്ള മരുന്ന് മാന്യന്‍ പറഞ്ഞു കൊടുത്തായിരുന്നു. ആ മരുന്നില്‍ നിന്നും പയ്യന് കിട്ടിയ കുറച്ച് പേടിയും അപ്പോഴത്തെ വിശ്വാസക്കുറവും അവനില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്താന്‍ പിന്നീടു കാരണമായി. കയ്യില്‍ നിന്നും മാന്യനും അമ്പലക്കാരുടെ കുടുംബത്തിനും നേര്‍ച്ചയായി അര്‍പ്പിച്ച ‘മണി’ കൊണ്ട് അവരുടെ കുറച്ച് ദിവസത്തേക്കുള്ള വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായി. അമ്പലവാസം നന്നാണെന്ന് വിശ്വസിക്കുന്ന പയ്യന് തന്നില്‍ തന്നെ ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. വിശ്വാസം അതല്ലേ എല്ലാം…

സത്യത്തില്‍ ഈ ദൈവം നമ്മള്‍ക്കാരാണ്? ജാതി-മത ഭേദമന്യേ ദൈവത്തിന്റെ പേരും പറഞ്ഞു ഇവിടെ കാണിച്ചു കൂട്ടുന്നത്‌ മേല്‍പ്പറഞ്ഞ സംഭവങ്ങളൊക്കെ തന്നെയല്ലേ?

കുറിപ്പ്: ഈ പോസ്റ്റിലൂടെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഒരുപക്ഷേ പലര്‍ക്കും അരോചകമായി തോന്നാം. എന്നെ നിങ്ങള്‍ അവിശ്വാസി എന്ന് വേണമെങ്കില്‍ മുദ്രകുത്താം. ഞാന്‍ എന്ന ഒരു വ്യക്തിയെ അടിച്ചമര്‍ത്താന്‍ സമൂഹത്തിനായാല്‍ അതെന്‍റെ തോല്‍വിയെന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍. കാരണം ഇത് ഞാന്‍ ആണ്. ‘ഞാന്‍’ എന്ന വാക്ക് ഞാന്‍ പറയുമ്പോള്‍ പോലും എന്നെ കുറിച്ച് മാത്രമാണ് പറയുന്നത്. എന്റെ വിശ്വാസങ്ങള്‍ എന്റേത് മാത്രമാണ്. എന്നില്‍ എനിക്കായി മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതില്‍ മതങ്ങളോ നിങ്ങളുടെ വിശ്വാസങ്ങളോ ഉള്‍പ്പെടില്ലായിരിക്കും, എന്നാല്‍ വിശ്വാസങ്ങള്‍….. വിശ്വാസങ്ങള്‍ എന്ന വാക്ക് നമുക്ക് രണ്ടു പേര്‍ക്കും ഒരേ അര്‍ത്ഥമാണ് നല്‍കുന്നത്. ജീവിതം ഒന്നേയുള്ളൂ! അതില്‍ സന്തോഷവും ദുഖവും കലര്‍ന്ന ഉടയങ്ങളും അസ്തമായങ്ങളും എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും സംഭവിക്കാം. അത്തരം ഉദയാസ്തമയങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന് ജീവിതത്തിനു തന്നെ ഒരു അര്‍ഥം കണ്ടെത്തുക. ഇതായിരിക്കാം എന്നിലെ വിശ്വാസത്തിന്റെ ഒരര്‍ത്ഥം…. കളിച്ചും ചിരിച്ചും കരഞ്ഞും ജീവിതം ആസ്വദിക്കുക തന്നെ ചെയ്യൂ.

ജീവിതം ആകെ ഒന്നേയുള്ളൂ…. ഒന്നേയുള്ളൂ…..!

– രാഹുല്‍

വെളിച്ചം (ഭാഗം 3)

 

ഈ കഥയ്ക്ക് പിന്നിലെ കഥയറിയുവാനായി ആദ്യ രണ്ടു ഭാഗങ്ങള്‍ വായിക്കുക.

* വെളിച്ചം (ഭാഗം 1)

* വെളിച്ചം (ഭാഗം 2)

തുടര്‍ന്ന് വായിക്കുക….
വെളിച്ചം

 

വെളിച്ചം

 

Scan0011

– രാഹുല്‍

 

വെളിച്ചം (ഭാഗം 2)

ഈ കഥയുടെ ആദ്യഭാഗം എന്തായിരുന്നു എന്നറിയുവാന്‍ ഇവിടെ തപ്പുക!

‘മലയാളം’ കീബോര്‍ഡില്‍ എഴുതിയെടുക്കാന്‍ കുറച്ച് സമയമെടുക്കും എന്ന കാരണം കൊണ്ട് ഞാന്‍ എന്റെ സ്വന്തം കയ്യെഴുത്ത് കൊണ്ട് കഥ ഇവിടെ തുടരുന്നു. തുടര്‍ന്ന് വായിക്കാന്‍ എന്റെ കയ്യക്ഷരം ഒരു പ്രശ്നമാവില്ല എന്ന് കരുതുന്നു.

വെളിച്ചം

വെളിച്ചം

വെളിച്ചം

കുറിപ്പ്: വെളിച്ചം എപ്പോഴോ എന്റെ കയ്യില്‍ നിന്നും വിട്ടുപോയ ഒരു കഥാതന്തുവാണ്! ഇന്ന് വളരെ ആകസ്മികമായി എന്റെ ഒരു ബ്ലോഗ്‌ ഫോളോവര്‍ ഈ കഥയുടെ ബാക്കി ഭാഗം എവിടെ എന്ന് ചോദിച്ചു. ഇരുട്ടിലായിരുന്ന എന്നിലെ ചിന്തകള്‍ക്ക് ഊര്‍ജം പകര്‍ന്ന ആ അപരിചതന് വളരെ അധികം നന്ദി. പിന്നെ ഇത്തരമൊരു രീതിയില്‍ ബ്ലോഗ്‌ പോസ്റ്റുകള്‍ ഇടാം എന്ന അഭിപ്രായം എനിക്ക് മുന്നില്‍ പങ്കുവെച്ച ആ മഹാതിയോടും ഞാന്‍ എന്റെ നന്ദി രേഖപ്പെടുത്തുന്നു.

– രാഹുല്‍

‘ഫ’പുസ്തകം

ഫേസ്ബുക്ക്‌ ലോകവും

അതിലെ മനുഷ്യരും

ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും

പിന്നാലെ പായുന്ന

ഈ യുഗത്തിലെ

ഒരു കണ്ണിയായി

ഞാന്‍ മാറുവാന്‍,

ഒരുപക്ഷേ, എപ്പോഴോ

എന്റെ സമയവും

ചിന്തകളും കാരണമായിരിക്കാം.

Thira (തിര) Movie

Thira Malayalam Movie

വിനീത് ശ്രീനിവാസന്‍ ഒരു ചെറിയ ഭീകരന്‍ ആണെന്ന് നമ്മളെല്ലാവരും ആ പയ്യന്റെ ഇതിനു മുമ്പുള്ള പടങ്ങളില്‍ നിന്നും മനസ്സിലാക്കിയട്ടുള്ളതാണ്. എന്നാല്‍ ഇന്ന് അതില്‍ നിന്നും വിപിന്നമായി മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഒരു കൊടുംഭീകരനായി മാറുവാനുള്ള ഊര്‍ജവും ചങ്കുറപ്പും തനിക്കുണ്ടെന്ന്‍ തിരയുടെ വരവോടെ തെളിയിച്ചിരിക്കുവാണ്‌ അദ്ദേഹം. എപ്പോഴും വിനീതിന്റെ പടങ്ങള്‍ കാണുന്നതിന് തൊട്ടു മുമ്പ് വരെ ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് വളരെ പ്രതീക്ഷകള്‍ ഉണ്ടാവാറുണ്ട്. അത്തരം പ്രതീക്ഷകളോട് മലയാള സിനിമ ഇതുവരെ കണ്ടതില്‍ വെച്ച് തന്നെ ഏറ്റവുമധികം പ്രതിഭാസമ്പന്നത നിലനിര്‍ത്തുന്ന ശ്രീനിവാസന്റെ പുത്രന്‍ നീതി പുലര്‍ത്തിയിട്ടുമുണ്ട്. ഒരു പടം ഇറങ്ങുമ്പോള്‍ അതിനു പിന്നിലെ പ്രധാന ‘തലയ്ക്ക്’ എങ്ങനെയൊക്കെ നോക്കിയാലും പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയായിരിക്കാം വിനീതിലെ സംവിധായകനിലെ സാമര്‍ത്ഥ്യം തിരയിലൂടെ കണ്ടിറങ്ങിയ എനിക്കിങ്ങനയൊക്കെ പറയേണ്ടി വന്നത്.

മലയാള സിനിമയില്‍ തികച്ചും പുതമകള്‍ നിറഞ്ഞ ഒരു സാമൂഹ്യപരമായ വിഷയം പശ്ചാത്തലമാക്കി മുന്നോട്ടു പോകുന്ന രാകേഷ് മണ്ടോടിയുടെ കഥ. അതിലൂടെ തന്നെ ശോഭാനയെന്ന നടിയിലെ കഴിവും അമരത്വവും അങ്ങേയറ്റം വിളിച്ചോതുന്നതും ശ്രീനിവാസന്‍ കുടുംബത്തിലെ തന്നെ ഒരംഗം തന്റെ മാസ്മരികത നിറഞ്ഞ അഭിനയത്തിലൂടെ പൊട്ടിത്തെറികള്‍ക്കു തുല്യമായ എടുപ്പോടെ തന്നിലെ അഭിനേതാവിന്റെ വരവറിയുക്കന്നതുമായ ഒരു പടം. വളരെ ചുരുക്കിപ്പറഞ്ഞാല്‍ തിരയെക്കുറിച്ച് ഇങ്ങനെ പറയാം.

ഇതൊരു പൊടിപൊടിപ്പന്‍ പടമാകാനുള്ള എല്ലാ സാധ്യതകളും നിലനിര്‍ത്തിക്കൊണ്ടാണ് പടം തുടങ്ങുമ്പോള്‍ത്തന്നെ ശോഭനയുടെ രോഹിണി എന്ന സാമൂഹ്യപരമായ ധാര്‍മിക ബോധ്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് ജീവിക്കുന്ന ഡോക്ടറുടെ കടന്നുവരവ് അവരുടെ നിര്‍ഭയത നിറഞ്ഞ ഡയലോഗുകളിലൂടെ വ്യക്തമാക്കിയതെന്ന് എനിക്ക് തോന്നിയിരുന്നു. അത്രക്ക് മികച്ച ഡയലോഗുകളാണ് ഓരോ സ്ഥാനത്തും ഈ പടത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. കഥാതന്തുവില്‍ യുവത്വം തുളുംബിനില്‍ക്കുന്ന നായകനായി എത്തുന്ന ധ്യാന്റെ നവീന്‍ എന്ന കഥാപാത്രവുമായി രോഹിണിക്കു ഇടക്കെവിടെയോ കൂടിച്ചേരേണ്ടി വരുന്ന സാഹചര്യവും അതിനു പിന്നാലെ അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയും തിര പിന്നീടു മുന്നോട്ടു പോവുന്നു. ഒരുപക്ഷേ, മേല്‍പ്പറഞ്ഞ സാമൂഹ്യ വിഷയം കേരളത്തില്‍ അത്ര കണ്ടു പ്രാധാന്യം അര്‍ഹിക്കുന്നുണ്ടാവില്ലെങ്കിലും ഇന്ത്യ മഹാരാജ്യത്ത് ഈ വിഷയത്തിന്റെ വ്യക്തത എത്രത്തോളമുണ്ടെന്നു നിങ്ങളെ ഈ പടം എവിടെയെങ്കിലുമൊക്കെ വെച്ച് ചിന്തിപ്പിക്കുമെന്നത് തീര്‍ച്ച തന്നെയാണ്.

ഇതിനെല്ലാമുപരി ഇതുപോലെയൊരു പടത്തിനു വളരെ അനുയോജ്യമായ പശ്ചാത്തലസംഗീതവും DOPയും തിരയെന്ന മലയാള സിനിമയെ കൂടുതല്‍ മനോഹരമാക്കുന്നു. പടം കഴിയുമ്പോള്‍ ഇനിയും അവസനിച്ചിട്ടില്ലാത്ത, എന്നാല്‍ എത്രയും പെട്ടന്ന് ഈ trilogy ശ്രേണിയിലെ അടുത്ത പടം കാണുവാനായി നിങ്ങളിലെ സിനിമ പ്രേമിയെ മോഹിപ്പിക്കും വിധത്തിലുള്ള ചില പൊടിക്കയ്കള്‍ സംവിധായകന്‍ വളരെ വിജയകരമായി ഉപയോഗിച്ചിരിക്കുന്നു. ഇതൊരു തുടക്കം മാത്രമെന്ന് പറയുമ്പോഴും തിരയിലെ യാതാര്‍ത്ഥ്യം നോക്കിക്കാണുവാന്‍ ഇനിയും 2 പടങ്ങള്‍ കൂടി കാണേണ്ടിയിരിക്കുന്നു, അതും പ്രതീക്ഷകള്‍ക്ക് അസ്തമനം കല്‍പ്പിക്കാതെ തന്നെ.

Verdict: 4/5

PS: ഒരു പടത്തിന്റെ സുപ്രധാനമായ ഘടകമായ അതിലെ കഥയെ വെട്ടിക്കീറുവാന്‍ ഞാന്‍ എന്റെ ഈ ചെറിയ റിവ്യൂയിലൂടെ ഉദ്ദേശിക്കുന്നില്ല. നിങ്ങളിലെ സിനിമ പ്രേമിയും ഇത്തരമൊരു പടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരുടെ അധ്വാനത്തേയും ഞാന്‍ വില കല്‍പ്പിക്കുന്നുണ്ട്. പടം മിസ്സ്‌ ചെയ്യാതെ വേഗം നേരിട്ട് പോയിക്കാണൂ, ഗെടികളെ.