ഭാഗം 2: പ്രേമം! അതെന്താ സംഭവം?

ഈ കഥയുടെ ആദ്യഭാഗം വായിക്കാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

*ഭാഗം 1: പ്രേമം! അതെന്താ സംഭവം?

അപ്പോ നമ്മള്‍ എവിടെയാ പറഞ്ഞു നിര്‍ത്തിയേ? ഉം…..? ആആഹ്…! ലത്‌ തന്നെ. ലവളെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയ അതിനിര്‍മ്മലമായ നിമിഷം! ഇതിലിപ്പോ വലുതയിട്ടെന്തെങ്കിലും അങ്ങനെ എടുത്ത് പറയാന് ഉണ്ടെന്ന് എനിക്ക് തോന്നണില്ല്യ? കാണാന്‍ നല്ല മൊന്ജുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ കുഴപ്പില്ല്യാത്ത, പ്രായപൂര്‍ത്തി ആയിക്കൊണ്ടിരിക്കുന്ന ചെക്കന്‍ നോക്കിക്കൊണ്ടിരുന്നാല്‍ ക്ലാസ്സ്‌ എടുക്കാന്‍ പോകുന്ന ഏതെങ്കിലും മാഷുംമാര്‍ക്ക് ചുമ്മാതങ്ങ്‌ മിണ്ടാതിരിക്കാന്‍ പറ്റോ? അത്ര കണ്ടു പിള്ളേരുടെ മുമ്പില്‍ വെച്ച് വലിയ രീതിയില് പ്രശ്നം ആക്കിയില്ല എങ്കിലും, ആ പിത്ത തടിയന്‍ ഒരുമാതിരി നല്ല വൃത്തിക്ക് തന്നെ ആണ് എന്നോട് പ്രതികരിച്ചത്.

“ടാ! രാവിലെ തന്നെ പെണ്പിള്ളേരുടെ വായിലോട്ടും നോക്കിയിരിക്കുവാണോ? നാണമില്ലല്ലോടാ? എന്താ നിന്റെ പേര്?”

“സാര്‍….! അത്….. രാഹുല്‍.” (പോടാ പട്ടി! തന്റെ കണ്ണ് വച്ചൊന്നും അല്ലല്ലോ ഞാന്‍ നോക്കണേ? എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും.)

“മോനെ രാഹുലേ! നീ ഇവിടെ പഠിക്കാന്‍ തന്നെ വന്നതാണോ, അതോ?”

ഇതൊക്കെ കേട്ടപ്പോ ക്ലാസ്സില്‍ ഉണ്ടായിരുന്ന ‘പെണ്‍കുട്ടികള്‍’ എല്ലാം മുട്ടന്‍ ചിരി. ആണ്‍കുട്ടികള്‍ ഏതാണ്ട് പൊട്ടന് ലോട്ടറി അടിച്ച സന്തോഷത്തില്‍ കിക്കിക്കീ എന്ന്‍ പൊട്ടിച്ചിരിക്കുന്നത് ആയിട്ടാണ് എനിക്ക് തോന്നിയത്. അവന്മാര് എന്ത് കാണിച്ചാലും എനിക്കൊരു ചുക്കുമില്ല, പക്ഷെ പെണ്‍കുട്ടികള്‍ അങ്ങനെ ആണോ? ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല്യ! അയാള്‍ ശരിക്കും ഒരു കാണ്ടാമൃഗം തന്നെ ആണോ എന്ന് വരെ എനിക്ക് തോന്നിപ്പോയി. എന്തോ എന്റെ ഭാഗ്യം! അയാളുടെ വെറികെട്ട അരിശം 2 മിനിറ്റില്‍ കൂടുതല്‍ നീണ്ടു നിന്നില്ല; എന്നോട് ഇപ്പറഞ്ഞ 2 മിനിറ്റ് കഴിഞ്ഞ് ഇരുന്നോലന്‍ പറയുകയും ചെയ്തു.

പുള്ളി ക്ലാസ്സ്‌ എടുക്കാന്‍ വേണ്ടി ടെക്സ്റ്റ്‌ ബുക്ക്‌ തുറന്നു.

“മോളെ രാധികേ! കഴിഞ്ഞ ക്ലാസ്സില്‍ നമ്മള്‍ എവിടെയാ പറഞ്ഞു നിര്‍ത്തിയേ?”

“അറ്റോമിക് പ്രോപ്പര്‍ട്ടീസ്, സാര്‍”

സുമേഷ് മാമന്‍ ഈ ചോദ്യം ചോദിക്കുകയും ‘ച്ചടെ’ എന്ന്‍ പെണ്കുട്ടിയോള്‍ ഇരിന്നിരുന്ന വശത്തെ ഏറ്റവും മുന്‍പിലുള്ള ബെഞ്ചില്‍ നിന്നും ഉത്തരം വന്നതും ഒരുമിച്ചായിരുന്നു. ഞാന്‍ ഇരുന്ന ബെഞ്ച്‌ കുറച്ച പിറകില്‍ ആയതു കൊണ്ട് ആ യൂണീഫോം ഇട്ട കുട്ടിയുടെ മുഖം എനിക്ക് ശരിക്കും വ്യക്തമായി കാണാന്‍ പറ്റിയില്ല. പക്ഷേ അവളുടെ ശബ്ദം കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു.

അങ്ങനെ ആ ട്യൂഷന്‍ സെന്റിലെ എന്റെ ആദ്യ ദിനം അവസാനിച്ചു.

രണ്ടാം ദിവസം:

ഞാന്‍ ഈ ദിവസം ഇവിടെ പ്രത്യേകിച്ച് എടുത്ത് പറയാന്‍ എന്തെങ്കിലും കാരണം ഉണ്ടോ? ഉണ്ടായിരിക്കുല്ലോ!… അല്ല…? ശരിക്കും ഉണ്ടല്ലോ. അതെ! അവളെ ഞാന്‍ നേരിട്ട് ആദ്യമായി കാണുന്നത് ഇന്നാണ്.

ചുമ്മാ ഇന്നലത്തെ പോലെ ലേറ്റ് ആയിട്ട് ക്ലാസ്സില്‍ കയറി അവിടെ ഉള്ള മാഷ്മ്മാരുടെ വായിലിരിക്കുന്ന നല്ല വര്‍ത്തമാനം രാവിലെ തന്നെ കേക്കണ്ടല്ലോ എന്ന് വിചാരിച്ച് ഞാനും വിനുവും അഞ്ചര മണി ആയപ്പോ തന്നെ ട്യൂഷന്‍ സെന്റ്രെന്റെ ഗെയിറ്റിനു മുമ്പിലെത്തി. പക്ഷേ അമീര്‍ക്ക അത് തുറന്നു പിടിച്ചു വന്നപ്പോ 10 മിനിറ്റ് കഴിഞ്ഞ്. നമ്മ്ട ട്യൂഷന്‍ സെന്റ്രെന്റെ തൊട്ടടുത്ത്‌ പെട്ടിക്കട നടത്താന് ഒരു പാവം മനുഷ്യന്‍ ആണ് അമീര്‍ക്ക. പുള്ളിക്കാരനാണ് എല്ലാ ദിവസവും രാവിലെ ഞങ്ങളുടെ ട്യൂഷന്‍ സെന്റ്രെനു മുന്നിലുള്ള ഗേറ്റ് തുറന്നിടുന്നത്.

ഞങ്ങള്‍ രണ്ടു പേരു മാത്രം ആണ് അപ്പോള്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ പിള്ളേരുടെ കൂടങ്ങള്‍ ഓരോന്നോരോന്നായി വരുവാന്‍ തുടങ്ങി. അപ്പോഴാണ് പെട്ടന്ന് യൂണീഫോം ഇട്ട ഞാന്‍ മുന്നേ പറഞ്ഞ കുട്ടി കുറച്ച് കൂട്ടുകാരികളുടെ ഒപ്പം നടന്നു വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്. അവള്‍ ക്ലാസ്സിലേക്ക് കെയറി ഏറ്റവും മുന്‍പിലുള്ള ബെഞ്ചില്‍ തന്നെ സ്ഥാനം പിടിച്ചു.

“ഒരുമാതിരിപ്പെട്ട തടിച്ച ശരീരവും, നല്ല വിടര്‍ന്ന നെഞ്ഞും, അതിനൊത്ത മെലയും, സാമാന്യം ഞങ്ങളുടെ പ്രായത്തിനൊത്ത ഉയരവും, ശാലീന സൗന്ദര്യവും നിറഞ്ഞ ആ കുട്ടിയുടെ രൂപം എന്റെ മനസ്സില്‍ അപ്പോള്‍ തന്നെ Xerox  കോപ്പി പതിയുന്നത് പോലെ പതിഞ്ഞു”

സത്യം! ഇത് ലത് തന്നെ. എന്റെ ജീവിതത്തില്‍ ആദ്യമായി മറ്റേത് തോന്നിയത് ഇവളോടായിരുന്നു. അത് ശരിക്കും മറ്റെതാണോ അല്ലയോ എന്ന്‍ ഇപ്പോഴും വലിയ പിടിയില്ലട്ടോ. എന്തായാലും ഒരു ആണിന് പെണ്ണിനോട് തോന്നുന്ന വികാരത്തിനെ എന്ത് പറയാമോ, അത് തന്നെ ആണ് ഞാന്‍ ഇവിടെയും ഉദേശിച്ചത്‌.

പിന്നീടു ക്ലാസ്സ്‌ എടുക്കുംബോഴെല്ലാം ഞാന്‍ അവളെ തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. ശ്രദ്ധിക്കുക എന്ന പറയുമ്പോള്‍ മുഴുവന്‍ നേരവും കാമഭാവത്തോടെയുള്ള ആസക്തി ആയിരുന്നില്ല ഒരിക്കലും എന്നില്‍ നിന്നും ആ കുട്ടിയില്‍ ഉണ്ടായിരുന്നത്. അവളെ എന്നിലേക്ക് ആകര്‍ഷിക്കുന്ന എന്തോ ഒന്ന്‍ ഞങ്ങള്‍ക്കിടയില്‍ ഉള്ളത് പോലെ, ഓരോ മൂന്ന്‍ മിനിറ്റ് കൂടുമ്പോഴും ഇടംകണ്ണ്‍ വെച്ച് അവളെ നോക്കിയില്ലെങ്കില്‍ എവിടെയോ എന്തോ എനിക്ക് ‘വലിയ’ അസ്വസ്തത പോലെ.

പലരാത്രികളിലും എന്റെ സ്വപ്നങ്ങളില്‍ ഈ പെണ്‍കുട്ടിയെ എനിക്ക് കാണേണ്ടതായി വന്നിട്ടുണ്ട്. സത്യം! ഇവള്‍ എന്റെ ഉറക്കം കെടുത്തി തുടങ്ങിയിരിക്കാന്. പോയി പോയി ക്ലാസ്സില്‍ കയറുന്നത് രാധികയെ കാണാന്‍ വേണ്ടി മാത്രം എന്ന് വരെ ഉള്ള സ്ഥിതി എത്തി. അവള്‍ കഴിഞ്ഞാലാ അവിടെ ആളുള്ളൂ! സാറുന്മ്മാരുടെ എല്ലാം പൊന്നോമന. എന്തിനും ഏതിനും ആദ്യം വിളിക്കുന്നത് രാധികയെ.

“രാധികേ, സ്റ്റാഫ്‌ റൂമില്‍ ചെന്ന്‍ ആ ചൂരല്‍ ഇങ്ങു എടുത്തുകൊണ്ടുവരു.”

“മോളെ, ഈ നോട്ട് ഒന്നു വായിച്ചു കൊടുത്തെ”

“Attendance മാര്‍ക്ക്‌ ചെയ്തില്ലേ, മോളേ?”

ഇങ്ങനെ ഇങ്ങനെ എല്ലാത്തിനും അവള്‍ തന്നെ വേണമായിരുന്നു അവിടെ. ഒരുപക്ഷേ അവള്‍ അവിടെ ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ മിക്കവാറും ഒരാഴ്ച പോലും അത്തരമൊരു സ്ഥാപനത്തില്‍ തികച്ചു പഠിക്കില്ലായിരുന്നു. അത്രക്കും കര്‍ക്കശമായ രീതികളിലൂടെ ആയിരുന്നു അവിടെ പടിപ്പിചോണ്ടിരുന്നിരുന്നത്.

ഒരിക്കല്‍ ക്ലാസ്സ്‌ കഴിഞ്ഞ് സോഷ്യല്‍ സ്ടുടീസ് എടുക്കുന്ന സാര്‍ attendance എടുക്കുവാന്‍ വേണ്ടി അവളുടെ കയ്യില്‍ രജിസ്റ്റര്‍ കൊടുത്തു. അവള്‍ പേരുകള്‍ ഓരോന്നോരോന്നായി വിളിക്കാന്‍ തുടങ്ങി. വിളിച്ച് വിളിച്ച് എന്റെ പേര് എത്തിയപ്പോ

“രാഹുല്‍…..രാഹുല്‍ അശോക്‌? രാഹുല്‍ അശോക്‌ വന്നിട്ടുണ്ടോ?”

എന്റെ അള്ളോ! ജീവന്‍ പോയി. അവള്‍ ആദ്യമായിട്ടാണ് എന്റെ പേരു വിളിക്കണേ. ഞാന്‍ പെട്ടന്നങ്ങ് ചാടി എഴുന്നേറ്റ് പരിസരം പോലെ നോക്കാതെ present എന്ന് കയറി പറഞ്ഞു. പറഞ്ഞപ്പോ കുറച്ച് ഉച്ച കൂടിപ്പോയത് കൊണ്ടാണോ എന്തോ, എല്ലാവരും അത് കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോ അവളും ഒടുക്കത്ത ചിരി. എന്റെ ചങ്ക് വെറുതെ ഇടിവെട്ട് ഏറ്റത് പോലെ ആയിപ്പോയി.

ഇതൊക്കെ നടക്കുന്നുണ്ടെങ്കിലും ഞാന്‍ ആദ്യം അവിടെ വെച്ച് കണ്ടുമുട്ടിയ മുസ്‌ലിം കുട്ടിയേയും മുട്ടന്‍ വായനോട്ടം ആയിരുന്നൂട്ടോ. അവളെ ചുമ്മാതങ്ങ്‌ വിടാന്‍ പറ്റോ? അവളുടെ ആ ചിരിയും വെള്ള നിറത്തിലുള്ള ആ തട്ടം ഇട്ടുകൊണ്ടുള്ള നടത്തവും ഞങ്ങളുടെ ക്ലാസ്സിലെ മിക്കവാറും ചെക്കന്മാരുടെ ഹൃദയം പലപ്പോഴായി പൊട്ടി പൊളിച്ചതാണ്.

ക്ലാസ്സ്‌ ഓരോ ദിവസവും ചെല്ലും തോറും വഷളായിക്കൊണ്ടിരിക്കുവന്. എല്ലാ ദിവസവും രാവിലെ തന്നെ ക്ലാസ്സില് വെടിക്കെട്ടാണ്. ഇത് അത്ര പന്തിയല്ല എന്ന് കണ്ട ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചു. പെന്കുട്ടിയോളുടെ മുന്‍പിലു നാണം കെടാന്‍ എനിക്കാകെ ചമ്മലായി തുടങ്ങിയിരുന്നു. അങ്ങനെ ആണ് ആ ട്യൂഷന്‍ സെന്റ്രെന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരുത്തന്‍ ഒരിക്കല്‍ രോമാന്ജത്മകമായ ഒരു കിടുക്കന്‍ സംഭവം അവിടെ നടത്തിയത്.

*തുടരും…..!