നിങ്ങള്‍ക്കുമാകാം കോടിശ്വരന്‍!!(ഇതെന്താ സംഭവം???)

ഇത് എന്റെ ആദ്യത്തെ മലയാളം ബ്ലോഗ്‌ ആണ്!സത്യത്തില്‍ എന്താണ് എഴുതേണ്ടതെന്നു ഇപ്പോഴും ഒരു പിടിയില്ല.എന്തിരുന്നാലും എന്തെങ്കിലുമൊക്കെ എഴുതണം.അതെനിക്കറിയാം! 😀 .
ഇങ്ങനെ എന്തിനെ കുറിച്ച് എഴുതുക എന്ന് ചിന്തിച്ച് കൊണ്ടിരുന്നപ്പോഴാണ്‌ പെട്ടന്ന് നമ്മുടെ asianet il “നിങ്ങള്‍ക്കുമാകാം കോടിശ്വരന്‍” എന്ന പരുപാടിയുടെ പരസ്യം കണ്ടത്.എന്നാല്‍ പിന്നെ അതിനെ കുറിച്ച് തന്നെ എഴുതാം  എന്ന്  വിചാരിച്ചു.ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു വിമര്‍ശനമായി ആരും ഉള്‍കൊള്ളരത് എന്ന്‍ ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.വലിയ ആമുഖങ്ങള്‍ ഒന്നുമില്ലാതെ തന്നെ ഞാന്‍ എന്റെ ഉള്കഴ്ച്ചകളെ പ്രകടിപ്പിക്കാന്‍ പോവുകയാണ്.
 

പ്രിയപ്പെട്ട സുരേഷ്ഗോപി,

താങ്കള്‍  എപ്പോഴെങ്കിലും “നിങ്ങള്‍ക്കുമാകാം കോടിശ്വരന്‍” എന്ന പരുപാടി നേരിട്ട് കണ്ടിട്ടുണ്ടോ?കണ്ടിട്ടുണ്ടെങ്കില്‍ തന്നെ ഇത്തരമൊരു അഭിനയ ചക്രവര്‍ത്തിയുടെ പ്രകടനം കണ്ടിട്ട്ട് ഒരിക്കലെങ്കിലും ചിരിച്ച്ടിലെ?ഞാന്‍ അങ്ങയുടെ തീ തുപ്പുന്ന ഡയലോഗ്കളാല്‍ സമ്പന്നമായ ചിത്രങ്ങളാലും പ്രിതിഭാധ്നമായ വ്യക്തിത്വത്തിന്റെയും ഒരു ആരാധകനായിരുന്നു.എല്ലാ വിധേനയും അങ്ങ് ഒരു നല്ല നടന്‍ ആണെന്ന്‍ എനിക്കറിയാം.പക്ഷെ എനിക്കിപ്പോഴും ചില സംശയങ്ങള്‍ നിലനിക്കുനുണ്ട്.

എന്ത് കൊണ്ട് സുരേഷ്ഗോപി എന്ന അതുല്യ നടന്‍ ഇങ്ങനെ ഒരു വിക്രിയക്ക് നിന്നു?

എന്തിനു ഒരു കോമാളിയെ പോലെ ലോകത്തിനു മുന്നില്‍ ഇത്രയും നന്നായി അഭിനയിക്കുന്നു?

ഇത് എന്റെ അഭിപ്രായം മാത്രമാണോ എന്ന്‍ എനിക്കുറപ്പില്ല.പക്ഷെ സത്യസന്ധമായി ഒരു കാര്യം ഞാന്‍ വെളുപ്പെടിത്തികൊള്ളട്ടെ!

എന്റെ അറിവില്‍ ഉള്ള മിക്കവരും(അച്ഛനും അമ്മയും ഉള്‍പ്പടെ) “നിങ്ങള്‍ക്കുമാകാം കോടിശ്വരന്‍” എന്ന പരുപാടി കാണുന്നത് അങ്ങയുടെ അസാധാരണമായ പീറ പുരാണങ്ങള്‍  കേള്‍ക്കുവാന്‍ വേണ്ടി  മാത്രമാ.ഞാന്‍ ഇത് കാര്യമായിട്റ്റ് തന്നെ ആണ് പറഞ്ഞത്.അത് കൊണ്ട് ക്ഷമ പറയേണ്ട ആവശ്യകത ഒന്നും തന്നെ എന്തായാലും എനിക്കില്ല.

“ദെ പോയി,ദാ വന്നു”

എന്താണാവോ അങ്ങ് ദിത് കൊണ്ട് ഉദേശിച്ചത്??
(ഇത് ഒരു പൊടി പൊടിപ്പന്‍ ഡയലോഗ് ആകാന്‍ ആണ് അങ്ങ് വിചാരിച്ചതെങ്കില്‍ ഞാനും ഇവിടെ ഒരു ഡയലോഗ് പറയ…)

“ദെ പോയി,ദിനി വരണ്ട”

ഒരു രക്ഷയില്ല!!ലോകം മുഴുവന്‍ അങ്ങയെ നോക്കി ചിരിക്കുകയാണ്.ഇക്കണക്കിനു പോയാല്‍ അതികം വൈകാതെ തന്നെ സുരേഷ്ഗോപി എന്ന അതുല്യ നടനെ നമ്മട സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ലെ ബാബുരാജ്‌ കൈകാര്യം ചെയ്ത വേഷങ്ങള്‍ക്ക് സമാനയമായ വേഷങ്ങളില്‍ കാണാം.പക്ഷെ അത് പര ബോര്‍ ആയിരിക്കും കേട്ടോ!!

 

ഇത് അങ്ങയുടെ പരുപാടി വല്ലപ്പോഴും കാണുന്ന ഒരു പ്രേക്ഷകന്റെ പ്രതികരണം ആണ്(എന്റെ വീട്ടിലെ പ്രതികരണവും ദിത് തനെ ആയിരിക്കും).അപ്പോള്‍ റെഗുലര്‍ ആയിട്ട കാണുന്നവരുടെ ഗെതി എന്തയിരിക്കുമോ എന്തോ ??

ഇനിയിപ്പോ എന്താണെന്ന്‍ വെച്ചാല്‍ അവിടുന്ന്‍ തന്നെ തീരുമാനിക്കുക.തല്‍കാലം എനിക്കിത്രയും പറയാനുള്ളൂ. 

നന്ദി നമസ്കാരം….

ശുഭം

 രാഹുല്‍ അശോക്‌