അവള്‍ക്കായി മാത്രം

അതെ! അവളെ ഞാന്‍ ഇതിനു മുമ്പ് ഒരിക്കല്‍ പോലും കണ്ടിട്ടില്ല. ഇന്നലെ എന്റെ ജീവിതത്തില്‍ വെച്ച് തന്നെ ആദ്യമായി അവളെ കാണുന്നതിനു തൊട്ടുമുമ്പ് വരെ എനിക്ക് തോന്നിയ ചില ‘കാര്യങ്ങള്‍’ ഇന്നെന്റെ മനസ്സില്‍ നിന്നും മണ്മറഞ്ഞു പോയിരിക്കുന്നു. ആ കാര്യങ്ങളെ  കുറിച്ച്  പറഞ്ഞുകൊണ്ട് പലപ്പോഴായും പലരോടായും എനിക്ക് കയര്‍ക്കേണ്ടാതായി വന്നിട്ടുണ്ട്. പ്രേമം- ജീവനുള്ള ജീവികളില്‍ മാത്രം തോന്നുന്ന ഒരു തരം വ്യര്‍ഥമായ ചിന്ത! കാമത്തിന് കണ്ണും മൂക്കും വെച്ചാല്‍ അതിനെ ഞാന്‍ പ്രേമം എന്ന് വിളിച്ചിരുന്നതും ഇന്നലെകളില്‍ തന്നെയാണ്. പ്രേമിക്കാന്‍ 2 മനസ്സുകള്‍ വെമ്പല്‍ കൊള്ളുമ്പോള്‍ അതില്‍ നിന്നും പുനര്‍ജനിക്കുന്ന ചിന്തകളെയും സാഹിത്യാപരമായി ഉന്മൂലനം ചെയ്യപ്പെടുന്ന പൈങ്കിളി ഡയലോഗുകളേയും, ഇതിനെല്ലാമുപരി ‘സെക്സ്’ എന്ന വാക്കിന് തുല്യമായ കാര്യങ്ങള്‍ സ്വാതന്ത്ര്യത്തോടെ ചെയ്യാനുള്ള വകുപ്പും പ്രേമം അവര്‍ക്ക് നല്‍കുന്നു- ഇതൊക്കെയായിരുന്നു പ്രേമത്തെ കുറിച്ച് എനിക്ക് തോന്നിയിരുന്ന കാഴ്ചപ്പാടുകള്‍. എന്നാല്‍ ഇന്നലെ അതെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മാറിമറയുകയാണ് ചെയ്തത്.

ഒരു പ്രധാന വഴി! അതിലൂടെ ഞാനും എന്റെ കൂട്ടുകാരും നടന്നുപോവുകയായിരുന്നു. വഴിയുടെ മറുവശത്ത് നിന്നും 2 പെണ്‍കുട്ടികള്‍ നടന്നുവരുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ വലത്തുവശത്തു കൂടി നടന്നു വന്നുകൊണ്ടിരുന്ന കുട്ടിയെ കണ്ടതും…. അവളെ തന്നെ… എന്തോ…. എനിക്കിതുവരെ ആരോടും തോന്നാത്ത…. ഒരു… ഒരു പ്രത്യേക…. ഒരു പ്രത്യേക ആകര്‍ഷണം! പെണ്‍കുട്ടികളെ ഞാന്‍ ഒത്തിരി കണ്ടിരിക്കുന്നു. എന്തിനേറെ പറയുന്നു, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് പോലുമൊരു പെണ്‍കുട്ടിയാണ്! പക്ഷേ ഇതുപോലെ ഒരെണ്ണത്തിനെ? ഇല്ല!! ഇത് കാമമല്ല. ഒരു 3-4 മാസങ്ങള്‍ക്ക് മുന്നേയാണ്‌ ഞാന്‍ അവളെ കണ്ടിരുന്നതെങ്കില്‍ ഇതിനെ ഞാന്‍ കാമം എന്ന് തന്നെ വിളിച്ചേനെ, കാരണം ഇപ്പറഞ്ഞ മാസങ്ങളിലൂടെ കാമത്തെ കുറിച്ച് വളരെ തീക്ഷണമായി ഓഷോയുടെ പുസ്തകങ്ങളിലൂടെ എനിക്ക് വായിച്ചറിയാന്‍ സാധിച്ചിരുന്നു. ഇന്നേ വരെ ഒരു പെണ്‍കുട്ടിയുടെ… അല്ല! പ്രേമത്തിന്റെ കുരുക്കില്‍ പെട്ടുപോകേണ്ടി വരാത്ത എനിക്ക്, അവളോട്‌ അപ്പോള്‍ തോന്നിയ, ഇത് വരെ ഒരുത്തിയോടും തോന്നാത്ത ഒരു ആകര്‍ഷണം- അതിനയല്ലേ പ്രേമം എന്ന് വിളിക്കേണ്ടത്? ശരിയാണ്. കാമമല്ല പ്രേമമെന്നു ഞാന്‍ തിരിച്ചറിഞ്ഞത് അപ്പോഴാണ്‌. അതിനു അനുയോജ്യമായ ഏറ്റവും വലിയ ഉദാഹരണവും ഇന്നലെ അവളില്‍ എനിക്ക് തോന്നിയ ആകര്‍ഷണം തന്നെയെന്നു ഞാന്‍ വിശ്വസിക്കുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരുത്തന്റെ കോളേജിലാണ് അവള്‍ പഠിക്കുന്നതെന്നു ഞാന്‍ അവിടെ വെച്ച് തന്നെ അറിയുവാനിടയായി. അപ്പോഴേക്കും ആ പെണ്‍കുട്ടി എന്റെ കാഴ്ചകളില്‍ നിന്നും മറഞ്ഞിരുന്നു. ചെറിയ ഒരു വിഷമം മനസ്സിലുണ്ടായെങ്കിലും അതൊന്നും കാര്യമാക്കാതെ തന്നെ അവളില്‍ എനിക്ക് തോന്നിയ ലാളിത്യത്തിനും ആകര്‍ഷണത്തിനും പിന്നാലെ എന്റെ ചിന്തകള്‍ എങ്ങോട്ടെന്നില്ലാതെ ചലിച്ചുകൊണ്ടിരിന്നു. ചില അന്തരമില്ലാത്ത ചിന്തകളെ പ്രണയത്തിനു വളരെ നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നത്‌ ഞാന്‍ അനുഭവിച്ചറിഞ്ഞു. മുമ്പ് പലരോടും ഇക്കാര്യം പറഞ്ഞു തര്‍ക്കിച്ചതില്‍ എനിക്കൊരു ചെറിയ ദേഷ്യം എന്നോട് തന്നെ തോന്നാതിരുന്നില്ല. ഒരു ആണ്‍കുട്ടിക്ക് ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുക സ്വാഭാവികം. എനിക്ക് പലരോടും അത് തോന്നിയട്ടുമുണ്ട്. ഇതങ്ങനെ ഒന്നല്ല എന്നത് എന്റെ സ്വബോധമനസ്സില്‍ വിങ്ങിക്കോണ്ടിരുന്നു. അപ്പോഴും കുറച്ച് നിമിഷങ്ങള്‍ക്ക് മുന്നേ എന്റെ മുന്നിലൂടെ കടന്നു പോയ പെണ്‍കുട്ടിയെ ഒന്നുംകൂടി കാണുവാന്‍ എന്റെ മനസ്സ്…..

ഒരു സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷം തിരിച്ചു വീട്ടിലേക്ക്‌ പോകുവാനായി ഞങ്ങള്‍ 4 പേര്‍ (കൂട്ടുകാര്‍) ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു. ഒരു മഹാത്ഭുതം പോലെ അവള്‍ അവിടെ ഒറ്റയ്ക്ക് നില്‍ക്കുന്നതും കാണേണ്ടതായി എനിക്ക് വന്നു. ചങ്ക് ചുമ്മാ കലങ്ങി മറിഞ്ഞു പോയി!! പിന്നിട് അവിടെ നടന്നത് എന്താണെന്ന്‍ എനിക്ക് തന്നെ വലിയ പിടിയില്ലാര്‍ന്നു. അവളുടെ കോളേജില്‍ തന്നെ പഠിക്കുന്ന, കൂട്ടത്തിലെ ഒരു ചങ്ങാതിയെ ഞാന്‍ എന്റെ റിസ്കില്‍, അവളോടൊന്ന് സംസാരിക്കുവാന്‍ സെറ്റ് അപ്പ്‌ ആക്കിയെടുത്തു. അങ്ങനെ ഞങ്ങള് രണ്ടു പേരും കൂടി ആ കുട്ടിയുടെ അടുക്കലേക്കു നീങ്ങി. കൂടെ വന്നവന്‍ ഒരു തുടക്കമിട്ടു തുടങ്ങി… ഞാന്‍ ഒരു അപരിചിതന്‍ എന്ന പോലെ അതെല്ലാം കേട്ടുകൊണ്ടിരുന്നു. ഇടയ്ക്ക് അവള്‍ ഞാന്‍ ഏതു കോളേജിലാണ് പഠിക്കുന്നതെന്നു ചോദിച്ചതും ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി എന്തോ പറഞ്ഞതും എല്ലാം പെട്ടന്നായിരുന്നു.

“സുന്ദരിയായ ഒരു പെണ്‍കുട്ടി ബസ്സ്‌ സ്റ്റോപ്പില്‍ തനിച്ചു നില്‍ക്കുന്നത് കണ്ടിട്ട് ഒന്നു കമ്പനി അടിക്കുവാന്‍ വന്നതാണ്‌”, ഒരു തമാശ രൂപേണ ഞാന്‍ അവളോട്‌ പറഞ്ഞു. ചെറിയ ഈര്‍ഷ്യ ഭാവത്തില്‍ എന്നെ നോക്കുകയും പിന്നിട് എന്നെ തന്നെ നോക്കി ചിരിക്കുകയും ചെയ്തു. പാവം കുട്ടി! ഒരു പഞ്ച-പാവം കുട്ടി. അവളിലെ ആ നിഷ്കളങ്കത നിറഞ്ഞ ചിരി എനിക്ക് സമ്മാനിച്ചത്‌ ഇത്തരം വളരെ ചെറിയ ചിന്തകളാണ്. വളരെ വളരെ ചെറിയ ചിന്തകള്‍. അവളെ നോക്കി എന്തൊക്കെയോ ചോദിക്കുമ്പോഴും എന്റെ മനസ്സില്‍ നിറയെ അവളോട് എനിക്ക് തോന്നിയ വളരെ നവനമായ ആകര്‍ഷണം തന്നെയാര്‍ന്നു ജ്വലിച്ചുയര്‍ന്നു നിന്നിരുന്നത്. ആ ആകര്‍ഷണം കൊണ്ട് തന്നെയായിരിക്കാം ഞങ്ങള്‍ പിന്നിടും ആകസ്മികമായിട്ടു തന്നെ അവിടെ കണ്ടു മുട്ടിയത്‌. മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ എനിക്കും എന്റെ കൂട്ടുകാര്‍ക്കും പോവാനുള്ള ബസ്സ്‌ വന്നപ്പോള്‍ ഞാന്‍ അവളോട്‌ യാത്ര പറഞ്ഞാണ് ബസ്സിലേക്ക് കയറിയത്.  അവളില്‍ അപ്പോഴും നിലനിന്നിരുന്ന ആ ചിരിയും യാത്ര മൊഴിയും എന്റെ ഹൃദയത്തിന്റെ മധ്യത്തില്‍ തന്നെ വന്നു പതിച്ചിരിക്കാം…

അത് കഴിഞ്ഞും ചില ‘ഷോര്‍ട്ട്-കട്ട്‌’ വഴികളുടെ അവളെ ഞാന്‍ കണ്ടു പിടിക്കുകയും, ഉള്ള കാര്യം ഉള്ളത് പോലെ തന്നെ വെട്ടിത്തുറന്നു പറയുകയും ചെയ്തു. എന്നെ അവള്‍ക്ക് അറിയില്ലായിരിക്കാം! പക്ഷേ എനിക്ക് തോന്നിയ കാര്യങ്ങള്‍ അവളോട്‌ പറഞ്ഞു കഴിഞ്ഞ് അവള്‍ക്കും അതില്‍ ഒരു ചെറിയ അത്ഭുതം തോന്നിയെന്ന് കേട്ടതും എന്റെ മുഖത്ത് ഒരു ‘അവിഞ്ഞ’ ചിരിയായിരിക്കാം പ്രത്യക്ഷപ്പെട്ടത്. ഇതെല്ലം കേട്ട് കഴിഞ്ഞ് എന്നെ പ്രേമിക്കാന്‍ അവള്‍ക്ക് താല്‍പര്യമില്ല എന്ന് പറയുകയും, എന്നെ ഒരു പെട്ടിയിലാക്കി അതിന്റെ താക്കോലും കൊണ്ട് കടന്നുകളയുകയും ചെയ്ത എന്റെ കുട്ടിയേ…. സത്യായിട്ടും എനിക്ക് നിന്നെ ശരിക്കും ഇഷ്ടമാണ്. നിന്നോട് എനിക്ക് തോന്നിയതൊക്കെ എന്റെ ഈ ചെറിയ ലേഖനത്തിലൂടെ എത്ര മാത്രം പറയുവാന്‍ സാധിച്ചു എന്നെനിക്കറിയില്ല. പക്ഷേ….. എനിക്ക് നിന്നെ എത്രത്തോളം ഇഷ്ടമാണ് എന്നുള്ളത് കണ്ടെത്തുവാന്‍ എന്നെ ഈ പൂട്ടില്‍ നിന്നും ആരുടേയും പ്രേരണയോ സമ്മര്‍ദ്ദങ്ങളോ ഇല്ലാതെ നിനക്ക് മാത്രമായി, നിന്റെ കയ്യിലുള്ള ആ താക്കോലുപയോഗിച്ചു എന്നെ തുറന്നു വിടുവിന്‍. നിന്നെ മാത്രം പ്രതീക്ഷിച്ചുകൊണ്ട്, നിന്നെ വളരെ അധികം സ്നേഹിക്കുന്ന ഒരാള്‍ക്കായി വേണ്ടി മാത്രം….

വളരെയധികം പ്രതീക്ഷയോടെ,

രാഹുല്‍

Advertisements

2 thoughts on “അവള്‍ക്കായി മാത്രം

I would be glad to have your comments on my Insights!

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s