വെളിച്ചം (ഭാഗം 1)

ഇരുട്ടാര്‍ന്ന ഒരു  മുറിയില്‍ ഞാന്‍ പോലുമറിയാതെ തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തില്‍ കണ്ട ആ സ്വപ്നത്തില്‍ എനിക്ക് പെട്ടുപോകേണ്ടി വന്നു. എവിടെ നോക്കിയാലും ഇരുട്ട് മാത്രം, കൂരാക്കൂരിരുട്ട്. ഒന്നു മുന്നോട്ടോ പിന്നോട്ടോ തിരിഞ്ഞു നോക്കാന്‍ പോയിട്ട് തപ്പിത്തടയാന്‍ പോലും പറ്റാത്ത അവസ്ഥ. അത്തരം ഒരവസരത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ അപ്പോള്‍ നിന്നിരുന്ന ഏതോ കോണില്‍ ഇരിക്കാന്‍ തീരുമാനിച്ചു. എന്തായാലും ചുറ്റിനും ഇരുട്ടാണ്‌. കണ്ണടച്ച് ഇരിക്കുന്നതും തുറന്നിരിക്കുന്നതും തമ്മില്‍ ഈ ഒരവസ്ഥയ്ക്ക് യാതൊരു വ്യത്യാസവും വരുത്തുമെന്ന് എനിക്ക് തോന്നണില്ല. അങ്ങനെ തോന്നിയിരുന്നുവെങ്കില്‍ ഇരുട്ടിനെ ഞാന്‍ ഇങ്ങനെ ഭയക്കില്ലായിരുന്നു. കണ്ണടച്ചിരുന്നാല്‍ ഒരു പരിധി വരെ ഇരുട്ടിനെ ഭയക്കേണ്ട കാര്യമില്ല എന്നതും ഒരു രീതിയില്‍ നോക്കുവാണേല്‍ ശരിയാണ്! എന്റെ ഉള്ളിലെ ഇരുട്ടിനെ ഞാന്‍ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. അവിടം എനിക്ക് സുപരിചിതമാണ്. പിന്നെ ഞാന്‍ എന്തിന് അവിടം ഭയക്കണം?

കണ്ണടക്കാന്‍ തുടങ്ങവേ അങ്ങ് ദൂരെ നിന്നും ഒരു വെളിച്ചം എന്റെ അടുക്കലേക്ക്‌ വരുന്നതായി എനിക്കനുഭവപ്പെട്ടു. ആ ഇരുട്ടില്‍ വളരെ പതിയെ അടുത്തുകൊണ്ടിരുന്ന, എന്നില്‍ മണ്മറഞ്ഞ പ്രതീക്ഷയ്ക്ക് കെട്ടുറപ്പുമായാണ് അത്തരമൊരു വെളിച്ചം കടന്നു വന്നത്. ഒരുപക്ഷേ, ഇരുട്ടില്‍ മറഞ്ഞു നില്‍ക്കുന്ന എന്നെ യാതൊരു പ്രതീക്ഷയും ഇല്ലാതെ ആയിരിക്കാം വെളിച്ചം തന്റെ ഓരോ കാല്‍നടയിലൂടെയും പിന്നിടുന്നത്. ആ തീനാളം അറിയുന്നില്ലല്ലോ എന്റെ അപ്പോഴത്തെ അവസ്ഥ. ഇപ്പോഴും അത് കുറച്ചകലെ തന്നെയാണ്. ഏകദേശം എത്ര ദൂരം അകലെയെന്ന് കണക്കാക്കാന്‍ എനിക്കെന്തായാലും ഇതുവരെ കഴിഞ്ഞട്ടില്ല.

വെളിച്ചത്തെ അങ്ങനെ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നേരമായിരിക്കുന്നു. അതിന്റെ ഓരോ ചലനത്തേയും ഞാന്‍ സൂക്ഷ്മതയോടെ നോക്കിയിരിക്കുവാണ്. സമയം എത്ര എടുത്താലും അത് കെടാതെ എന്റെ അടുക്കലേക്ക് എത്തിയാല്‍ മതി എന്നുള്ള ഒരു പ്രതീക്ഷ മാത്രമേ എനിക്കിപ്പോഴുള്ളൂ. ഇടക്കെങ്ങാനും അത് കെട്ടുപോയാലുള്ള കാര്യം എനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. ഇനി അഥവാ ഏതെങ്കിലും വിധേന അത് കേട്ടുപോയാല്‍ ഞാന്‍ വീണ്ടും ഇരുട്ടില്‍ അകപ്പെട്ടു പോകില്ലേ? അതെ…! അതങ്ങനെയൊന്നും പെട്ടന്ന് കെടില്ല. എന്നെത്തേടി തന്നെയാണ് അതിന്റെ വരവ്.

പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് വെളിച്ചം എന്റെ തൊട്ടടുത്തെത്തിയിരിക്കുന്നു. ഇരുട്ടിനോടുള്ള എന്റെ ഭയത്തെ വെളിച്ചത്തിന്റെ ഓരോ മുന്നോട്ടുള്ള കാല്‍നടയും തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം എനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു. പക്ഷേ എനിക്കിപ്പോഴും വെളിച്ചത്തെ മാത്രമാണ് കാണാന്‍ കഴിയുന്നുള്ളൂ. അതും ഇത്ര അടുത്തെത്തിയിട്ടു പോലും വെളിച്ചത്തെ മുന്നോട്ടു നയിക്കുന്നത്, അല്ല എന്നെ ഇരുട്ടില്‍ നിന്നും സ്വതന്ത്രനാക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തിയാരെന്ന് വെളിച്ചം മറച്ചുപിടിച്ചിരിക്കുവാണ്.

ഞാന്‍ ചിന്തിച്ചത് ശരി തന്നെയാണ്. എന്റെ കണ്മുന്നില്‍ നില്‍ക്കുന്ന വെളിച്ചവും ഞാനും ഞങ്ങള്‍ക്ക് ചുറ്റിനും വ്യാപിച്ചിരിക്കുന്ന ഇരുട്ടും മാത്രമേ അവിടെയുള്ളൂ. പക്ഷേ അതെന്ത് കൊണ്ടാണെന്ന് തീക്ഷണമായി ചിന്തിക്കാനുള്ള മനോഭാവം എനിക്കപ്പോഴും ഉണ്ടായിരുന്നില്ല. വെളിച്ചത്തിന് ചുറ്റും ഞാന്‍ എന്റെ കൈകള്‍ ഓടിച്ചു നോക്കിയെങ്കിലും ഒന്നും തടഞ്ഞില്ല.

“രാഹുല്‍ അശോക്‌! ഇത് ഞാനാണ്…..”

*തുടരും….

5 thoughts on “വെളിച്ചം (ഭാഗം 1)

I would be glad to have your comments on my Insights!

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s