ഭക്ഷണപ്രിയര്‍ ശ്രദ്ധിക്കുക

കേരളം അന്നും ഇന്നും രുചികരമായ ഭക്ഷണവിഭവങ്ങള്‍ക്ക് പ്രസിദ്ധമാണ്. കേരള സ്പെഷ്യല്‍ സദ്യയും, നല്ല കരിമീന്‍ പൊള്ളിച്ചതും, കുട്ടനാടന്‍ താറാവ് കറിയുമെല്ലാം ഇപ്പറഞ്ഞ വിഭവങ്ങളില്‍ പെട്ട ചിലത് മാത്രം. ദിനംപ്രതി വിവിധ രാജ്യങ്ങളില്‍ നിന്നും നമ്മുടെ കൊച്ചു കേരളത്തിലേക്കെത്തുന്ന വിദേശീയരില്‍  ചിലര്‍  സ്വാദിഷ്ടമായ തനിനാടന്‍ ഫുഡ്‌ കണ്ടു മാത്രം എത്തുന്നവരാണ്. അമേരിക്കയിലും യൂറോപ്പിലുമൊക്കെ സ്പൂണും കോര്‍ക്കും വെച്ച് ഫുഡ്‌ അടിക്കുന്ന സായിപ്പും മദാമ്മയും കേരളത്തില്‍ വരുമ്പോള്‍ കളി മൊത്തത്തില്‍ മാറുമല്ലോ? നമ്മള്‍ നമ്മുടെ പൈതൃകത്തിനും ജീവിതശൈലിക്കും ഇക്കാലത്ത് വലിയ വില കല്പ്പിക്കതിരിക്കുമ്പോഴും വിദേശീയര്‍ക്കു പ്രിയം കേരളീയ കലകളും രീതികളും തന്നെയാണെന്നത് ഒരു സത്യം മാത്രം.

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. പക്ഷേ ഇക്കാലത്ത് ഒരു റൂമും കഴിക്കാനുള്ള ഫുഡും സാമാന്യം നല്ല വേഗതയുള്ള ഇന്റര്‍നെറ്റ്‌ സംവിധാനമുള്ള കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ കുറച്ച് ദിവസം ഒറ്റയ്ക്ക് രാത്രിയും പകലും ജീവിച്ചു തീര്‍ക്കാന്‍ അവനു സാധിക്കാവുന്നതേ ഉള്ളൂ. അത്തരം ഒരു സാഹചര്യം എനിക്കുണ്ടായത് കൊണ്ട് മാത്രമാണ് ഇത്ര ധൈര്യത്തോടെ ഞാന്‍ അങ്ങനെ പറഞ്ഞത്. എന്നാല്‍ ഇന്റര്‍നെറ്റ്‌ ലോകം അവനില്‍ നിന്നും ഉടലെടുക്കുന്ന വ്യത്യസ്തമായ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും വലിയ രീതിയില്‍ തന്നെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. രാത്രിയോ പകലോ എന്നില്ലാതെ ഇന്റര്‍നെറ്റ്‌ ലോകത്ത് മിന്നിത്തിളങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു യുവത്വം ആണ് ഇപ്പോള്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. ഞാനും അങ്ങനെ ഒരു ലോകത്ത് ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ആണെന്നതും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. ഫേസ്ബുക്കും ബ്ലോഗ്ഗിങ്ങുമൊക്കെ അടങ്ങിവാഴുന്ന ഇക്കാലത്ത് മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്ന ആളുകളോട് പോലും ഞൊടിയിടയില്‍ കൈ കോര്‍ക്കാം. വിദേശീയ സംസ്കാരവും സാഹചര്യങ്ങളും നമ്മുടെ ഇടയിലേക്ക് കടന്നുവരാനും ഈ മാധ്യമങ്ങള്‍ കാരണമായിട്ടുണ്ടാവാം.

ക്ഷമിക്കണം, പറയാന്‍ വന്ന വിഷയം ചെറുതായിട്ടൊന്നു കൈവിട്ടുപോയി. പക്ഷേ പറഞ്ഞ കാര്യങ്ങള്‍ ഇതിലെ ഉള്‍ക്കൊള്ളേണ്ടവ തന്നെയായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. എന്തിരുന്നാലും ഇനി മുമ്പ് പറഞ്ഞ കാര്യത്തിലേക്ക് തന്നെ കടന്നു വരാം. കേരളത്തിലെ ഭക്ഷണപ്രിയര്‍ക്ക് ഈ ഇടയായി തങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങളെ കൊതിയോടെ നോക്കിയിരിക്കാനുള്ള ആവേശം മാത്രമേ കാണുന്നുള്ളൂ. ഒരു സാധാരണ വൃത്തിയുള്ള കടയില്‍ കയറി ഭക്ഷണം തട്ടാന്‍ പോലും വേണം കയ്യില്‍ മിനിമം 100 റുപ്പിക. സായിപ്പിനും മദാമ്മക്കും വേണ്ടി മാത്രം തങ്ങള്‍ ഭക്ഷണം വിളമ്പുള്ളൂ എന്ന മനോഭാവത്തോടെയാണ് പല ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരും ഇന്നാട്ടില്‍ ജീവിക്കുന്നുണ്ട് എന്ന് പലപ്പോഴും അവര്‍ മനപ്പുര്‍വ്വം മറന്നു പോകുന്നു. ഓരോ ദിവസം ചെല്ലുംതോറും ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഉള്ള സാധനങ്ങള്‍ക്ക് ദിനംതോറും വിലയേറി വരുവാണെന്നുള്ള മുടന്തന്‍ ന്യായീകരണം അവര്‍ പറയുമ്പോഴും അതിനു വില കൂട്ടുക എന്ന മാര്‍ഗം മാത്രമാണോ പരിഹാരം എന്ന് തിരിച്ചു ചോദിക്കേണ്ടിയിരിക്കുന്നു. ഭക്ഷണം വിശക്കുന്ന വയറിനുള്ളതല്ലേ? രാത്രികാലങ്ങളില്‍ മാത്രം തുറന്നു പ്രവര്‍ത്തിച്ചു സാമാന്യം നല്ല രീതിയില്‍ കൊടുക്കണ പൈസക്ക് ഭക്ഷണം വിളമ്പുന്ന ഉഗ്രന്‍ തനി നാടന്‍ തട്ടുകടകള്‍ക്ക് പൈസ വാരാമെങ്കിലാണോ ഒരു ദിവസം മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്ക് നേട്ടം ഉണ്ടാക്കിയെടുക്കാന്‍ ബുദ്ധിമുട്ട്. ഇതിലൊക്കെ അത്ര വലിയ കാര്യം ഇരിക്കുന്നുണ്ടോ? ചെയ്യുന്ന പണി വൃത്തിക്കും മെനക്കും ചെയ്താല്‍ അതിനുള്ള കൂലി ഇതുപോലെ ‘തട്ടിപ്പറിച്ചു’ മേടിക്കേണ്ട കാര്യമുണ്ടോ? ഇപ്പോഴും 50 റുപ്പികയ്ക്ക് നല്ല ബിരിയാണി വിളമ്പുന്ന കടകളും കൊച്ചിയിലുണ്ട്. ഇടക്കൊക്കെ ഒന്ന്‍ ശ്രീധര്‍ തിയറ്ററിന്റെ പിന്നിലോട്ടു കണ്ണോടിച്ചാല്‍ നല്ല അസ്സല്‍ ബിരിയാണിയുടെയും ഇറച്ചിച്ചോറിന്റെയും മണം അടിക്കും. സംശയം വല്ലതുമുണ്ടെങ്കില്‍ ഇന്ന് ഉച്ചയ്ക്കു തന്നെ വണ്ടി എടുത്തു വിട്ടോളൂ. പോകുമ്പോ കയ്യില്‍ 50 റുപ്പിക മാത്രം കരുതാന്‍ പാടുള്ളൂ എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു.

-രാഹുല്‍

5 thoughts on “ഭക്ഷണപ്രിയര്‍ ശ്രദ്ധിക്കുക

 1. അല്ല പിന്നെ! വെറും മുപ്പതു രൂപയ്ക്കു കപ്പ ബിരിയാണി തന്നു കൊണ്ടിരുന്ന ഭക്ഷണ ശാലകള്‍ എനിക്കറിയാം. അങ്ങ് ചങ്ങനാശ്ശേരിയില്‍. ഇപ്പൊ ചെന്നാല്‍ അതെ സാധനത്തിനു അവന്മാര്‍ ഒരു എഴുപതു രൂപയെങ്കിലും വാങ്ങിക്കും. കുട്ടനാട്ടുകാരനായത് കൊണ്ട് തന്നെ എനിക്ക് പറയാന്‍ സാധിക്കും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ അവശ്യ വസ്തുക്കളായ കള്ള്, കപ്പ, കരിമീന്‍ തുടങ്ങിയവയ്ക്ക് എന്ത് മാത്രം വില വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട് എന്ന്. വെറും തോട്ടില്‍ കിട്ടിക്കൊണ്ടിരുന്ന കല്ലാമുട്ടി, വരാല്‍ തുടങ്ങിയ മീനുകളെ ഇപ്പോള്‍ അത്രെയും കാണാനില്ല. ഇതിനെ ഒക്കെ ഉദ്ദേശിച്ചു ചൂണ്ടയിട്ടാല്‍ കിട്ടുന്നത് മുഷി പോലുള്ള ഭീകര ജന്തുക്കളെയാണ്. ആ സാധനത്തിനെ ഒന്ന് കൊല്ലണമെങ്കില്‍ കൊട്ടേഷന്‍ കൊടുക്കണം. ഇത്രെയും ആയുസ്സുള്ള ഒരു ജീവിയെ ഞാന്‍ കണ്ടിട്ടില്ല. പായല് തിന്നു തീര്‍ക്കുമെന്ന് പറഞ്ഞു കായലില്‍ കൊണ്ടിട്ട ഈ സാധനം ബാക്കി മീനുകളെ എല്ലാം തിന്നു തീര്‍ത്തിട്ട് പായലിലാണ് ഉറങ്ങുന്നത്. എന്ത് ചെയ്യാനാ? നമ്മളൊക്കെ തന്നെയാ ഈ ഗതി വരുത്തി വെച്ചത്.

  • കൊള്ളാം, മാഷേ! കേള്‍ക്കാന്‍ ശരിക്കും നല്ല രസമുണ്ട്. ഞാന്‍ വിചാരിച്ചത് കണ്ട മെട്രോ നഗരങ്ങളെ അങ്ങനെ തന്നെ പകര്‍ത്താന്‍ എപ്പോഴും തുനിഞ്ഞിറങ്ങുന്ന കൊച്ചിയില്‍ മാത്രമായിരിക്കും ഈ പ്രശ്നം ഇത്രയും രൂക്ഷമെന്ന്. പറഞ്ഞു വരുമ്പോള്‍ നമ്മളെല്ലാവരും തുല്യ ദുഖിതരാണ്. മുഷിപോലെയുള്ള കണ്ട അണ്ടയിലൊക്കെ കാണുന്ന വമ്പന്‍ സാധനങ്ങളെ കൊന്നു തിന്നിട്ടു മര്യാദക്ക് കഴിച്ചു എന്ന് പറയാന്‍ പറ്റില്ലല്ലോ. കഴിക്കുവണേല്‍ നല്ല സ്വയമ്പന്‍ സാധനത്തെ തന്നെ അകത്താക്കണം. വിശപ്പ്‌ നമ്മുടെയാണ്, കണ്ടവന്മാരൊക്കെ ചുമ്മാ ഉടക്കുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുവാണ്‌. അങ്ങനെ തന്നെ അല്ലേ? 😀 🙂

   രാഹുല്‍

   • കൊച്ചി പഴയ കൊച്ചി അല്ലാത്തത് പോലെ കുട്ടനാട്പഴയ കുട്ടനാടും അല്ല! തുല്യ ദുഖിതര്‍ തന്നെ,. സംശയം തീരെ വേണ്ട!

   • ഇതിനൊരു മാറ്റം ഉണ്ടാവില്ലെന്നുറപ്പിക്കാന്‍ കഴിയോ? അങ്ങനെ എങ്ങാനുമാണെങ്കില്‍ പട്ടിണി കിടന്നു തന്നെ ചാവേണ്ടി വരും. തീര്‍ച്ചയാണ്.

    രാഹുല്‍

I would be glad to have your comments on my Insights!

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s