എന്നിലെ ഞാന്‍

ഏകാന്തതയുടെ പടിവാതിലുകളില്‍ കൂടി മിക്കപ്പോഴും ഞാന്‍ യാത്രകള്‍ ചെയ്തിട്ടുണ്ട്. ചില യാത്രകള്‍ക്ക് എനിക്ക് പലപ്പോഴും കാരണങ്ങള്‍ ഇല്ലായിരുന്നു.  അത്തരം വീഥികളിലൂടെ ഒരു സഞ്ചാരി എന്ന നിലയില്‍ ഞാന്‍ ആദ്യം  യാത്ര ചെയ്തിരുന്നപ്പോള്‍ എനിക്ക് എന്നോട് തന്നെ ദേഷ്യവും പുച്ഛവും തോന്നിയിരുന്ന ഇന്നലെകള്‍ ഇന്നും എന്റെ ഓര്‍മ്മകളില്‍ തന്നെ ഉണ്ട്. ഒരുപക്ഷേ എന്റെ അത്തരം ചില യാത്രകളെ വിധി എന്ന് മറ്റുള്ളവര്‍ മുദ്ര കുത്തിയത് എന്നെ ഏറെ വേദനിപ്പിച്ചിരിക്കാം.

“ഒരിക്കല്‍ എന്റെ വേദനാത്മകമായ യാഥാര്‍ത്ഥ്യങ്ങളില്‍ ഞാന്‍ വ്യാകുലത പ്രകടിപ്പിച്ചിരുന്നു. എന്റെ ചിന്തകള്‍ക്ക് എന്നും വിശാലത കുറവായിരുന്നു. ജീവിതത്തില്‍ എന്റേത് എന്ന് പറയാന്‍ എനിക്കായി ഒന്നും തന്നെ  ഇത് വരെ ഇല്ല. ദിവസവും ഒന്ന്‍ കോളേജില്‍ പോകുവാനുള്ള ബസ്സ് കാശ് പോലും വീട്ടുകാരോട് ചോദിക്കണം. അതെ! ഞാന്‍ ഇപ്പോഴും മറ്റുള്ളവരെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. ഇന്നു ഞാന്‍ ജീവിച്ചിരിക്കുന്നതിനും പ്രധാന കാരണം ഇവരൊക്കെ തന്നെ ആയിരിക്കാം. മറ്റുള്ളവര്‍ എന്നെ എന്ത് കൊണ്ട് ഇത് വരെ മനസ്സിലാക്കാന്‍ മുതിര്‍ന്നട്ടില്ല? അതോ മറ്റുള്ളവരെ ഞാന്‍ മനസ്സിലാക്കാത്തതാണോ യഥാര്‍ത്ഥ കാരണം? അതും അല്ലെങ്കില്‍ ഇതെല്ലം എന്റെ പ്രായത്തിന്റെയോ എന്നില്‍ നിന്നും ഉടലെടുക്കുന്ന ചിന്തകളുടെയോ പ്രശ്നമാണോ? ഛെ! ഞാന്‍ മാത്രം എന്താ ഇങ്ങനെ?”

ഒരു ദിവസം മേല്‍പ്പറഞ്ഞ അത്തരം ചിന്തകളില്‍ നിന്നും ഒളിച്ചോടുവാന്‍ ഞാന്‍ തീരുമാനിക്കുകയുണ്ടായി. പക്ഷേ എങ്ങനെ? എപ്പോള്‍? എന്റെ ചിന്തകള്‍ പിന്നീടു ഈ 2 ചോദ്യങ്ങള്‍ക്ക് പിന്നാലെയാണ് പാഞ്ഞത്. എന്തോ ഒരു അത്ഭുദം പോലെ പുതിയൊരു യാത്രയ്ക്കായുള്ള വഴി എന്റെ മുന്നില്‍ ആ ദിവസം പ്രത്യക്ഷപ്പെടുകയും ചെയ്തു.

കൊച്ചി മഹാനഗരം എന്നും തിരക്കുകള്‍ കൊണ്ട് സമ്പന്നമായ ഒരിടമാണ് എനിക്ക്. ഈ നഗരത്തില്‍ ജനിച്ചതും വളര്‍ന്നതും കൊണ്ട് തന്നെ കൊച്ചിയിലെ ഓരോ മൂലകളും എനിക്ക് വളരെ പരിചിതമാണ്. പക്ഷേ ഏതൊരു കൊച്ചിക്കാരനെ പോലെയും കൊച്ചിയിലെ ട്രാഫിക്‌ അപാതകളെയും ശുചിത്വമില്ലായ്മയും ഒരു പരിധി വരെ ഞാന്‍ വെറുത്തിരുന്നു. പക്ഷേ അന്നാദ്യമായാണ് ഞാന്‍ ബസ്സ് കാത്ത് മേനകയില്‍ നില്‍ക്കുമ്പോള്‍ അവരെ ശ്രദ്ധിച്ചത്. എന്നേലും കുറച്ച് കൂടി പ്രായം തോന്നിക്കുന്ന 2 ചേട്ടന്മാര്‍ റോഡിന്‍റെ ഒരു വശത്ത് പല തരത്തില്‍ തലക്കെട്ടുകള്‍ ഉള്ള ബുക്കുകള്‍ അടുക്കി പെറുക്കിക്കൊണ്ടിരിക്കുവാണ്. ആ ദൃശ്യം കണ്ടപ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നു വന്നത് 2 വര്‍ഷം മുമ്പ് ഞാന്‍ അവസാനമായി കാല് കുത്തിയ സ്കൂള്‍ ലൈബ്രറിയെ കുറിച്ചുള്ള ഓര്‍മ്മകളാണ്. കെട്ടുകണക്കിന് ബുക്കുകള്‍ തങ്ങളുടെ ചെറിയ കടയില്‍ അടുക്കിവെക്കുന്ന ആ ചേട്ടന്മാര്‍ എന്നെ വല്ലാതങ്ങ് ആകര്‍ഷിച്ചു. പിന്നെ ഒന്നും ചിന്തിച്ചില്ല! അവരുടെ അടുത്തേക്ക് തന്നെ വെച്ചങ്ങു പിടിച്ചു.

ഒരു പുസ്തകക്കൂംബാരം! അതിനു മുന്നില്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്ന എന്നെ കണ്ടിട്ട് അതിലൊരു ചേട്ടന്‍ ചോദിച്ചു, “മോനെ, ഏതു പുസ്തകമാണ് വേണ്ടത്?”

ശരിക്കും അത് ബലിയ കുഴപ്പം പിടിച്ച ചോദ്യായിരുന്നു അപ്പോള്‍ എനിക്ക്. അത് കൊണ്ട് തന്നെ പുള്ളിയുടെ ചോദ്യം കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ അങ്ങനെ തന്നെ എന്റെ മുന്നില്‍ അടുക്കിവെച്ചുകൊണ്ടിരിക്കുന്ന ബുക്കുകള്‍ നോക്കി വെറുതെ അവിടെ നിന്നു.

“ദി അല്ക്കെമിസ്റ്റ് വായിച്ചതാണോ?”, എന്നെ നോക്കി അയാള്‍ പിന്നെയും ചോദിച്ചു.

“ഇല്ലല്ലോ!”, വളരെ സരളമായ രീതിയില്‍ ഞാന്‍ മറുപടി കൊടുത്തു.

“ആണോ? എന്നാല്‍ ഇത് കൊണ്ടുപൊയ്ക്കോ! വായന തുടങ്ങാന്‍ പറ്റിയ ബുക്ക്‌ ഇത് തന്നെ ആണ്”, ആ ചേട്ടന്‍ വളരെ സന്തോഷത്തോടെ പൌലോ കോല്‍ഹോയുടെ “ദി അല്ക്കെമിസ്റ്റ്” എന്റെ മുന്നിലേക്ക് നീട്ടി. മറ്റൊന്നും ചിന്തിക്കാതെ എന്റെ കയ്യില്‍ ആകെ ഉണ്ടായിരുന്ന 60 രുപ്പ്യ വെച്ച് ചെറിയ രീതിയിലുള്ള ബാര്‍ഗൈനിംഗ് നടത്തി അത് ഞാന്‍ വാങ്ങുക തന്നെ ചെയ്തു.

“ഇനിയും വരണം”, ചെറിയ പുഞ്ചിരിയോടെ ആ മനുഷ്യന്‍ എന്നോട് പറഞ്ഞു.

“തീര്‍ച്ചയായും”, കേട്ടറിവ് പോലും ഇല്ലാത്ത ഏതോ ഒരു ബുക്ക്‌ കയ്യില്‍ കിട്ടിയ ലാഘവത്തില്‍ ഞാന്‍ പുള്ളിയോട് യാത്ര പറഞ്ഞു ബസ്സ് സ്റ്റോപ്പിലേക്ക് നീങ്ങി.

സത്യം പറഞ്ഞാല്‍ എനിക്കപ്പോള്‍ തോന്നിയ കൗതുകത്തിന്റെ പിന്നിലെ കാരണം കണ്ടുപിടിക്കാന്‍ ഏതാണ്ട് ഒരു മാസം ഞാന്‍ ചുമ്മാ കളഞ്ഞു! പക്ഷേ അതിനും എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ ആരെങ്കിലുമൊക്കെ നിശ്ചയിചിരിക്കാം. ഒരു മാസത്തിനു ശേഷം വീട്ടില്‍ വെറുതെ ഇരുന്നപ്പോഴാണ് അന്ന് മേടിച്ച ബുക്കിനെ കുറിച്ച് ഓര്‍മ്മ വന്നത്. അലമാരിയില്‍ അന്ന് കൊണ്ട് വെച്ച സാധനം ചുമ്മാ ഒന്നു മറിച്ചു നോക്കിക്കളയാം എന്ന രൂപേണ ഞാന്‍ മേല്‍പ്പറഞ്ഞ സംഭവം കയ്യില്‍ എടുത്തു.

പിന്നീട് അങ്ങോട്ട് ഞാന്‍ ഏതോ മാന്ത്രിക ലോകത്തായിരുന്നു. വായന എന്താണെന്ന്‍ ഞാന്‍ അന്നാണ് ശരിക്കും അനുഭവിച്ചു അറിഞ്ഞത്. വളരെ നാളുകളായി ഞാന്‍ തേടിയിരുന്ന പല ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരങ്ങള്‍ വ്യക്തമായി ആ 163 പേജുള്ള ബുക്ക്‌ എനിക്ക് പറഞ്ഞു തന്നു. ഞാന്‍ എന്നെ കുറിച്ച് തന്നെ ചിന്തിക്കാന്‍ തുടങ്ങി. എന്തിനു ഏറെ പറയുന്നു, എന്നിലെ ചിന്തകള്‍ക്ക് വളരെ പെട്ടന്ന് തന്നെ മാറ്റങ്ങള്‍ വരുവാന്‍ തുടങ്ങി. എന്തോ! എന്നിലേക്ക് എന്തൊക്കെയോ കടന്നു വരുന്നത് പോലെ….

ആദ്യ വായനാനുഭവം രാഹുല്‍ അശോക്‌ എന്ന വ്യക്തിയില്‍ ഉണ്ടാക്കിയ മാറ്റം ചില്ലറയൊന്നുമല്ല. ചിന്തകളെ തേടിയുള്ള യാത്രകള്‍ക്കായി ഞാന്‍ പുസ്തകങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. പുസ്തകതാളുകളിലെ മാസ്മരിക ഗന്ധം ഒരു ലഹരിയായി മാറി. പിന്നീട് എന്നിലേക്ക് “ദി ആല്ചെമിസ്റ്റ്” തൊടുത്തു വിട്ട കൊച്ചിയിലെ പുസ്തകക്കടയിലെ ചേട്ടന്മാരുടെ അടുക്കല്‍ എല്ലാ ആഴ്ചകളിലുo ഞാന്‍ നിത്യസന്ദര്‍ശകനായി. അവരെ കൂടുതല്‍ അറിയാന്‍ തുടങ്ങി. അവരിലും എനിക്ക് ചിലപ്പോഴൊക്കെ തോന്നിയ ചിന്താത്മകമായ ചിന്തകള്‍ പ്രതിഫലിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ജീവിതത്തിലെ വിവിധ നിറങ്ങളുള്ള യാത്രകള്‍ക്കുള്ളിലെ ഉത്തരങ്ങള്‍ക്കും ഞാന്‍ എന്താണെന്ന്‍ സ്വയം കണ്ടെത്തുവാനുള്ള വഴികള്‍ തുറക്കുവാനും ഇന്നും അത്തരം യാത്രകള്‍ക്ക് പിറകെ ആണ് എന്നിലെ സഞ്ചാരി……

Advertisements

16 thoughts on “എന്നിലെ ഞാന്‍

 1. This brings back memories… of when I used to read a lot… I don’t nowadays… But it isn’t too late to start… again…

  Thanks… Reading this made me feel… something… something good inside… 🙂

 2. മലയാളത്തില്‍ ഒരു നല്ല കാര്യം വായിക്കാന്‍ കഴിഞ്ഞതിന്‍റെ ആശ്വാസം ആണ് എനിക്കിത് വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത്. നല്ലത്. വായന ഒരു ഭ്രാന്തായി മാറട്ടെ,

  • വളരെ അധികം നന്ദിയുണ്ട്, മാഷേ! നിങ്ങളൊക്കെ അടുത്തുള്ളപ്പോള്‍ പിന്നെ എന്ത് നോക്കാനാണ്. ശുഭദിനം. 🙂 🙂

   രാഹുല്‍

 3. Ennille enne ennikku ee 34 vayassil innu vareyum parichayapedaan kazhinjhitilla…athu nokkumbol Rahul Ashok, valare cheru prayathille swayathe kandethi kazhinjhu…Bhesh! 🙂

  • Hahaha! Ithathra valiya sambavamonnumilla, Chechi. Do ask questions about yourself to you and think about its answers in a most simple manner. Ennile enne kandethiyappol enikk thonniya sambavam sherikkum kido aayirunnu. The only thing you need to work out is to find a path. For me, so far it’s through books and it varies from person to person. I wish you can also try this! Thank you so much for your humble feedback about the post. Have a good Sunday. God bless. 🙂 🙂

   Rahul

 4. വായന ഒരു മാസ്മരിക ലോകംതന്നെയാണ് . വായന അവസാനിച്ചാലും ഒരു കാന്തികവലയം നമ്മെ ചുറ്റികൊണ്ടിരിക്കും ! അതൊരു അനുഭൂതിതന്നെയാണ് …
  ആശംസകള്‍ ഡിയര്‍ …
  @srus..

I would be glad to have your comments on my Insights!

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s