ശ്രീ എന്ന ശ്രീശാന്ത്‌

ശ്രീ എന്ന ശ്രീശാന്ത്‌!

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് 2 മക്കളുണ്ടായിരുന്നു: മൂത്തവന്‍ ഒരു ദാമുവും, ഇളയവന്‍ മറ്റേ രാമുവും. ഒരു ദാമു വളരെ പാവവും ദയാശീലനും ആയിരുന്നു. എന്നാല്‍ മറ്റേ രാമു ദുഷ്ടനും മഹാ പോക്കിരിയുമായിരുന്നു. ഒരിക്കല്‍ ഇവര് 2 പേരും കൂടി മീന്‍ പിടിക്കാന്‍ രാജകൊട്ടാരത്തില്‍ ഉള്ള കുളം തപ്പാന്‍ പോയി. കൊട്ടാരം മുഴുവന്‍ തപ്പിയെങ്കിലും കുളം കണ്ടുപിടിക്കാന്‍ പറ്റിയില്ല. മീന്‍ കിട്ടിയില്ലെങ്കില്‍ അന്ന് രാത്രി ചോറുണ്ണാന്‍ പറ്റില്ല എന്ന് ഒരു ദാമുവും കോഴിയെ ഒരെണ്ണം പിടിച്ചാല്‍ അന്നത്തേക്ക്‌ കുശാല്‍ ആയിരിക്കുമെന്ന്‍ മറ്റേ രാമുവും പറഞ്ഞു. അനിയച്ചാര് പറഞ്ഞ അഭിപ്രായത്തോട് ചേട്ടന്‍ പിള്ളക്ക് ഒട്ടും യോജിക്കാന്‍ പറ്റിയില്ല. അത് കൊണ്ട് അവര് 2 പേരും കൂടി ഒരു ഓട്ടപ്പന്തയം വെക്കാന്‍ തീരുമാനിച്ചു. പന്തയത്തില്‍ ജയിക്കുന്നവന്‍ ഒരു കോഴിയെ കൊന്നു കറി വെച്ച് മറ്റേവന് കൊടുക്കണം. ഇതായിരുന്നു അവര് തമ്മിലുള്ള ഇടപാട്. പന്തയത്തില്‍ വളരെ വിധക്തമായി മറ്റേ രാമു ആണ് ജയിച്ചത്‌..; ചേട്ടനോട് മത്സരിച്ച് ജയിച്ച മറ്റേ രാമു ഒരു ദാമുവിനെ നോക്കി പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.
“ചിക്കന്‍ കറി വെക്കണോ അതോ ഫ്രൈ ചെയ്യണോ??”, ഒരു ദാമു മറ്റേ രാമുവിനോട് ചോദിച്ചു.
“കറി വെച്ചാല്‍ മതി!”, മറ്റേ രാമു പറഞ്ഞു.
“കഷ്ണം മുഴവന്‍ നിനക്കും പകുതി ചാറു എനിക്കും! അല്ലേ?”
“ചാറില്‍ മുക്കി തിന്നാല്‍ മതി!”
“എടാ! നീയൊക്കെ എന്നും എച്ചി തന്നെ ആണെടാ….!!”
“എടാ! നിന്നേ പോലെ ഉള്ള ചേട്ടന്മാര്‍ക്ക് എന്നും ഇങ്ങനെ തന്നെ വരണമെടാ!!.”

PS: Reread the above content with,
*രാജാവ് as BCCI
*ഒരു ദാമു as Sreesanth
*മറ്റേ രാമു as Ajit Chandila
*കുളം as ODI
*പന്തയം as IPL
*മീന്‍ as Money earns from the normal match
*കോഴി as Spot Fixing
*കറി as a fixed % of money earns from the spot fixing matches.
*ഫ്രൈ as the full amount of money earns from the spot fixing matches.

ഇത്തരമൊരു പോസ്റ്റ്‌ വഴി യാതൊരു രീതിയിലും ഞാന്‍ ആരെയും കുറിച്ച് തരംതാഴ്ത്തി സംസാരിക്കുകയോ കളിയാക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ എന്തെങ്കിലും വായനക്കാരായ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും സങ്ങല്പ്പികം മാത്രം.

Advertisements

6 thoughts on “ശ്രീ എന്ന ശ്രീശാന്ത്‌

 1. I know I know…I have no idea what you just wrote!! Lol
  But I wanted to show support for your blog. BTW: I’m going to post a photo of my stepdad and show the fun side I talked about. So, thank you..Hugs Paula xxx

  • Aww…! You are such a lovely soul, Paula. Thank you so much for your supports and encouragements for my lil works over here.
   I went through your post and found that as a really interesting one. 🙂 🙂

   Rahul

I would be glad to have your comments on my Insights!

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s